ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: പതിനായിരം ഡോളര്‍ നല്‍കും – (സലിം ആയിഷ : ഫോമാ പി ആര്‍ ഓ)

Picture

കേരളത്തെ കാക്കാനുള്ള ഫോമയുടെ സന്നദ്ധ ശ്രമങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകര്‍ന്ന് അരിസോണ മലയാളി അസോസിയേഷന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പതിനായിരം ഡോളര്‍ സംഭാവന നല്‍കും.

‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ’ എന്ന സന്ദേശവുമായി ഫോമയിലെ അംഗസംഘടനകളുമായി, കോവിഡിന്റെ കെടുതിയില്‍ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ എല്ലാ അംഗസംഘടനകളോടൊപ്പം അരിസോണ മലയാളികളും പ്രതിജ്ഞാ ബദ്ധമാണ്. അരിസോണ മലയാളി അസോസിയേഷന് സംഭാവനകള്‍ നല്‍കിയ എല്ലാ നന്മ നിറഞ്ഞവര്‍ക്കും, അസോസിയേഷന്‍ നന്ദി അറിയിക്കുന്നു.

വരും കാല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും പങ്കുണ്ടാകണമെന്നും, കേരളത്തോട് ഐക്യ ദാര്‍ഢ്യം കാണിക്കാന്‍ തയ്യാറായ എല്ലാവര്‍ക്കും സ്‌നേഹാദരങ്ങള്‍ നേരുന്നുവെന്നും അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജിത്ത് തൈവളപ്പില്‍, സെക്രട്ടറി അമ്പിളി സജീവ്, ട്രഷറര്‍ രശ്മി മേനോന്‍, വൈസ് പ്രസിഡന്റ് സതീഷ് ജോസഫ്, ജോയിണ്ട് സെക്രട്ടറി ബിനു തങ്കച്ചന്‍ അറിയിച്ചു.

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ അരിസോണ മലയാളി അസോസിയേഷന് ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

ജോയിച്ചൻപുതുക്കുളം

Leave Comment