പ്രയർ സോങ്ങ് ഹൃസ്വ ചിത്രം ശ്രദ്ധ നേടുന്നു – അനശ്വരം മാമ്പിള്ളി

Spread the love

Picture

ഈ അടുത്ത് Neestream യൂട്യൂബ് പ്ലാറ്റ് ഫോമിലൂടെ ഇറങ്ങിയ ഒരു ഹൃസ്വ ചിത്രമാണ് പ്രയർ സോങ്ങ്. വിദ്യാലയ അനുഭവങ്ങൾ പങ്കു വെക്കുന്ന വിദ്യാർത്ഥികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന നല്ലൊരു ഹൃസ്വ ചിത്രമാണ്. അഞ്ചാം ക്ലാസ്സുക്കാരൻ സ്കൂളിലെ പ്രാർഥന ഗാനത്തിൽ പാടാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധ്യമാക്കാനായി വിദ്യാർത്ഥികളായ ശരതും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന രസകരമായ പ്രവർത്തനമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയിച്ചിരിക്കുന്ന വിദ്യാർത്ഥികൾ എല്ലാ തന്നെ അതെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. തൃശൂർ ഇരിങ്ങാലക്കുട എസ് എൻ സ്കൂളിലാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നടത്തിരിക്കുന്നത്.

വിദ്യഭ്യാസ വകുപ്പിന്റെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെയായിരുന്നു പ്രയർ സോങ്ങ് സിനിമ സാധ്യമായത്. സിരീയൽ-സിനിമ നടനായ യഹിയ ഖാദർ ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്കോർ ബോർഡ്‌ എന്റർടൈൻമെന്റ്ന്റെ ബാനറിൽ അരുൺ കാട്ടിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. ഗതകാല സ്മരണ കൊണ്ടു വരുന്ന ഈ ചിത്രം സമൂഹത്തിൽ ചർച്ച ചെയ്യുക തന്നെ ചെയ്യും.

ജോയിച്ചൻപുതുക്കുളം.

Author

Leave a Reply

Your email address will not be published. Required fields are marked *