പിതാവിന്റെ കട കത്തിച്ചശേഷം മകളെ വീട്ടില്‍ കയറി കുത്തിക്കൊന്നു

മലപ്പുറത്ത് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു.

എലംകുളം എടാട് ചെമ്മാട്ട് വീട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ 13 വയസ്സുള്ള സഹോദരി ദേവശ്രീ ചികിത്സയിലാണ്. ദൃശ്യയ്ക്ക് 21 വയസ്സായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവിന്റെ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

crime
സംഭവത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി 21 വയസ്സുള്ള വിനീഷ് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ടക്കടയില്‍ ഇന്നലെ തീപിടുത്തമുണ്ടായിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വളരെ ആസുത്രിതമായി കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ചശേഷം പ്രതി കൊലപാതകം നടത്തുകയായിരുന്നുവെന്ന സംശയമാണ് പോലീസ് പങ്കുവയ്ക്കുന്നത്. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീയ്ക്ക് കുത്തേറ്റത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഈ സമയം പെണ്‍കുട്ടികളുടെ അമ്മ ശുചിമുറിയിലായിരുന്നു. ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് കുട്ടികള്‍ക്ക് കുത്തേറ്റ വിവരം അറിയുന്നത്.  സംഭവത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഓട്ടോഡ്രൈവര്‍ നേരെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. ഇപ്പോള്‍ ദൃശ്യ എല്‍എല്‍ബിക്കു പഠിക്കുകയാണ്. പെണ്‍കുട്ടിയെ ശല്ല്യം ചെയ്തതിന് മൂന്നുമാസം മുമ്പ് വിനീഷിനെ താക്കീത് ചെയതിരുന്നതായി പോലീസ് പറഞ്ഞു. നെഞ്ചിലും കയ്യിലും കുത്തേറ്റ ദേവശ്രീയുടെ നില ഗുരുതരമാണ്.
em
Leave Comment