കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

Picture

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ജൂണ്‍ 12-ന് ശനിയാഴ്ച ക്യൂന്‍സിലുള്ള രാജധാനി രെസ്റ്റോറന്റില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി ആഘോഷിച്ചു.
Picture
പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ Picture2

പങ്കെടുത്തു. മലങ്കര കത്തോലിക്കാ സുറിയാനി സഭ കത്തീഡ്രല്‍ ഇടവക വികാരി നോബി അയ്യനേത്ത് അച്ചന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സി ലിയും, സീനിയര്‍ ബോര്‍ഡ് ട്രസ്റ്റി മെമ്പര്‍ ഷാജു സാം, കേരള സമാജം പ്രഥമ പ്രസിഡന്റ് പ്രൊഫ. ജോസഫ് നെല്ലുവേലില്‍, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന കോശി തോമസ് എന്നിവര് ആശംസാ പ്രസംഗങ്ങള്‍ നടത്തി.
Picture3
നൂപൂര ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ വര്‍ണ്ണശബളമായ ഡാന്‍സ്, മൊറീന്‍ വര്‍ഗീസും, അപര്‍ണാ ഷിബു എന്നിവരുടെ ഗാനമേളയും പരിപാടികള്‍ക്ക് പകിട്ട് പകര്‍ന്നു.
Picture
കേരള സമാജത്തിന്റെ ജോയിന്റ് സെക്രട്ടറി സിബി ഡേവിഡ് എം,സിയായി പ്രവര്‍ത്തിച്ചു. കേരളസമാജം സെക്രട്ടറി പോള്‍ പി. ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

ജോയിച്ചൻപുതുക്കുളം

Leave Comment