കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന Carnatic Music Workshop

Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന ഓൺലൈൻ Carnatic Music Workshop ജൂൺ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യൻ സമയം 4:00 പിഎം).  zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ്
കൊച്ചിൻ കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ഗാന രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ ഗായികയാണ് രേണുക അരുൺ. മലയാളം, തമിഴ് , തെലുങ്ക് ചലച്ചിത്രങ്ങളിൽ രേണുക ഒട്ടേറെ  ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രേണുക അരുൺ പാടിയ സംഗീത ആൽബങ്ങൾക്ക് ഒട്ടേറെ അന്തർദേശിയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എഴുന്നൂറോളം കർണാടക സംഗീത കച്ചേരികൾ ഈ ഗായിക ഇതുവരെ ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര സംഗീത ട്രൂപ് ആയ സിംഫണി ഓർക്കസ്ട്ര തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര സംഗീത ട്രൂപ്പുകളുമായി രേണുക സഹകരിക്കുന്നുണ്ട്. അടുത്ത കാലത്ത് സൂപ്പർഹിറ്റായ  “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന മലയാള സിനിമയിലും രേണുക പാടിയിട്ടുണ്ട്.
ഈ മ്യൂസിക് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക : 07841613973,
email : [email protected]

Leave Comment