ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും, കേരളത്തില്‍ പുതുപ്പള്ളിക്കടുത്ത് തോട്ടയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നവയോഗാ സിദ്ധ ആയര്‍വേദ പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ദിനമായി ലോകമാസകലം ആചരിക്കുന്ന ജൂണ്‍ 21-ന് യോഗാദിനം ആചരിച്ചു.
നവയോഗയുടെ സ്ഥാപകനായ യോഗ ഗുരു ഗോപിനാഥ കുറുപ്പ്, ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകന്‍ യോഗാഗുരു കൂവള്ളൂര്‍ എന്നിവര്‍ യോഗയെപ്പറ്റിയുള്ള വിശദീകരണം കാണികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ലോക രാജ്യങ്ങള്‍ തത്രപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോവിഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിന് യോഗ ഒരു ജീവിതശൈലി ആക്കി മാറ്റുന്നതിലൂടെ സാധിക്കുമെന്നും, പൊതു വേദികളില്‍ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും, അവസരം കിട്ടിയാല്‍ ലൈംഗിക കേളി വരെ നടത്തുകയും ചെയ്തിരുന്ന പഴയ യുഗത്തിനു പകരം സാമൂഹിക അകലം പാലിച്ചുകൊണ്ട് “നമസ്‌തെ’ എന്നു പറഞ്ഞ് അഭിസംബോധന ചെയ്യാന്‍ പഠിച്ചാല്‍ സാംക്രമിക രോഗങ്ങള്‍ പകരുന്നത് പരമാവധി പകരുന്നത് ഒഴിവാക്കാമെന്നും ഗുരു കൂവള്ളൂര്‍ പറയുകയുണ്ടായി. വായും മൂക്കും മൂടിക്കെട്ടി പകലന്തിയോളം പണിയെടുക്കുന്ന ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഓക്‌സിജന്‍ കിട്ടാതെ അകാലത്തില്‍ മരിച്ചുകൊണ്ടിരിക്കുന്നതെന്നും, എത്രയും വേഗം മാസ്കുകള്‍ വലിച്ചെറിഞ്ഞ് പരമാവധി ശുദ്ധവായു ശ്വസിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
യോഗ കൃത്യമായി ചെയ്യുന്നവരുടെ ഇടയില്‍ മരണനിരക്ക് രണ്ടു ശതമാനത്തിലും കുറവാണെന്നു യോഗ അലയന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഗുരു കൂവള്ളൂര്‍ പറഞ്ഞു. കോവിഡ് 19-ന്റെ ആവിര്‍ഭാവത്തോടെ ലോകമെമ്പാടും കൂണുപോലെ മുളച്ചുവന്ന ഹെല്‍ത്ത് ക്ലബുകളെല്ലാം പൂട്ടിപ്പോയതും, അമിതമായ മാസ്കുകളുടെ ഉപയോഗം മൂലം വേണ്ടത്ര പ്രാണവായു ലഭിക്കാതെവന്നതിനാലാണ് നിരവധി പേര്‍ മരിച്ചതെന്നും, കോവിഡ് മൂലം മരിച്ചു എന്നു വിധിയെഴുതിയവരെ പോസ്റ്റ്‌മോര്‍ട്ടം വരെ നടത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നവര്‍ തയാറാകാത്തതുമൂലം യഥാര്‍ത്ഥ മരണകാരണം എന്താണെന്ന് ഇനിയും ശാസ്ത്രലോകത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോവിഡ് വാക്‌സിനു വിധേയനാകാത്ത ഗുരു കൂവള്ളൂര്‍ തുറന്നുപറഞ്ഞു.
ഓക്‌സിജന്‍ സിലിണ്ടറുകളുടേയും വെന്റിലേറ്ററുകളുടേയും പിറകെ പോകാതെ വീടിനു വെളിയിലിറങ്ങി തുറന്ന സ്ഥലത്ത് പോയി പ്രാണായാമം പോലുള്ള ബ്രീത്തിംഗ് എക്‌സര്‍സൈസും, അതുപോലെ തന്നെ ശരീരത്തെ വേണ്ടവിധത്തില്‍ യോഗയിലൂടെ നിയന്ത്രിക്കുന്ന തരത്തിലുള്ള യോഗാസനങ്ങളും ചെയ്താല്‍ അതുവഴി മനുഷ്യശരീരത്തിലുള്ള ഹോര്‍മോണുകളും, എന്‍സൈമുകളും പ്രവര്‍ത്തിക്കാന്‍ കാരണമാകുകയും അങ്ങനെ അത് പലവിധ രോഗങ്ങളേയും പ്രതിരോധിക്കാന്‍ ശരിരത്തേയും, മനസിനേയും പര്യാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പുതുപ്പള്ളിക്കടുത്ത് തോട്ടയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവയോഗാ സിദ്ധ ആയര്‍വേദ പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകന്‍ ഗുരു ഗോപിനാഥ കുറുപ്പ് അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയാണ്. റിട്ടയര്‍മെന്റിനുശേഷം രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ പോയി പൂര്‍വ്വികരുടെ പാരമ്പര്യമനുസരിച്ച് തുടങ്ങിയതാണ് നവയോഗ ഇന്‍സ്റ്റിറ്റിയൂട്ട്. ദിവസവും രാവിലെ ആറര മണി മുതല്‍ എട്ടുമണി വരെ പ്രസ്തുത ഇന്‍സ്റ്റിറ്റിയൂട്ടില്‍ യോഗ പഠിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ തലത്തിലുള്ള മികച്ച യോഗയാണ് അവിടെ പരിശീലിപ്പിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെടുത്തി പ്രസ്ഥാനത്തെ വിപുലീകരിക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ട്. വിദഗ്ധരായ യോഗാ പരിശീലകരുടെ മേല്‍നോട്ടത്തിലുള്ള നവയോഗാ ഇന്‍സ്റ്റിറ്റിയൂട്ട് വിദേശികളെ പോലും ആകര്‍ഷിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. യോഗയോടൊപ്പം കാശ്മീരശൈവശം മെഡിറ്റേഷനും പരിശീലിപ്പിക്കുന്നതായി ഗുരു ഗോപിനാഥ് അറിയിക്കുകയുണ്ടായി.
യോഗയെപ്പറ്റി പൊതുജനങ്ങള്‍ക്ക് മനസിലാകത്തക്കവിധത്തില്‍ രണ്ടു ഗുരുക്കന്മാരും യോഗയുടെ ഗുണഗണങ്ങളെപ്പറ്റി വിവരിക്കുകയുണ്ടായി. “സ്ഥല-കാല-സമയ പരിമിതികള്‍ക്ക്’ അതീതമായ യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് കൂടിയായ ഗുരു കൂവള്ളൂര്‍ തന്റെ സന്ദേശം അറിയിക്കുകയുണ്ടായി. മരുന്നുകളെയും മെഷീനുകളേയും, ഓക്‌സിജന്‍ സിലിണ്ടറുകളേയും, വെന്റിലേറ്ററുകളേയും ആശ്രയിക്കാതെ പ്രകൃതിയുടെ ദാനമായ ശുദ്ധവായു കിട്ടുന്ന അവസരങ്ങളിലെല്ലാം വേണ്ടവിധത്തില്‍ പ്രാണായാമ പ്രക്രിയകളിലൂടെ ചെയ്യുകയും, അനുദിന ജീവിതത്തില്‍ യോഗാസനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷി നമുക്കുണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എഴുപത്തിരണ്ട് വയസായ തന്റെ ആരോഗ്യത്തിന്റെ രഹസ്യം യോഗയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
ഒരു റെസ്പിരേറ്ററി തെറാപ്പിസ്റ്റ് കൂടിയായിരുന്ന ഗുരു ഗോപിനാഥ് ശ്വാസകോശ സംബന്ധമായ രോഗങ്ങളേയും അതിജീവിക്കാന്‍ പ്രാണായാമത്തിലൂടെയും യോഗയിലൂടെയും സാധിക്കുമെന്ന് പറയുകയുണ്ടായി. ഇന്റര്‍നാഷണല്‍ യോഗാദിനം മാത്രം യോഗ ചെയ്യാതെ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.
വിശദീകരണത്തിനുശേഷം രണ്ടുപേരും തിരക്ക് പിടിച്ച പാര്‍ക്കിംഗ് ലോട്ടില്‍ പൊതുജനസമക്ഷം യോഗാസനങ്ങളും, പ്രാണായാമവും എങ്ങനെ ചെയ്യാമെന്നും കാണിച്ചു.
നവയോഗയെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ http://www.mynavayoga.com/ സന്ദര്‍ശിക്കുക.
Best Regards