കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ ഒരുക്കിയ പിക്‌നിക് സംഗമം ശ്രദ്ധേയമായി : ജോയിച്ചന്‍ പുതുക്കുളം


on June 30th, 2021
ഷിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ്  ഷിക്കാഗോയുടെ  44ാമത്  കുടുംബ സുഹൃദ് സംഗമം (പിക്‌നിക്) വുഡ്‌റിഡ്ജിലുള്ള സണ്ണി ടെയില്‍ പാര്‍ക്കില്‍  വച്ച് നടത്തി കടുത്ത മഴയെയും കാറ്റിനെയും  വെയിലിനെയും  അതിജീവിച്ചു ഷിക്കാഗോയില്‍ നിന്നും കുഞ്ഞുങ്ങളും  മുതിര്‍ന്നവരും  നൂറു കണക്കിന്  ആളുകള്‍   പിക്‌നിക്കില്‍ പങ്കെടുത്തു.
വിവിധ തരത്തിലുള്ള വിനോദ വിജ്ഞാന  മത്സരങ്ങളും ബാര്‍ക്‌ബേയൂവും ഉണ്ടായിരുന്നു.  കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതുപോലെ ഉത്തേജനവും ഉന്മേഷവും നല്‍കിയ ഒരു പരിപാടി  ഏവര്‍ക്കും സന്തോഷത്തിനു വകയേകി.  പാട്ടും കളിയും ചിരിയും നിറഞ്ഞ സംഗമ വേദി പ്രതിസന്ധികളില്‍ നിന്നും പ്രത്യാശയുടെ ഒരു ദീപം പോലെ ഏവരിലേക്കും നവോന്മേക്ഷം പകരുന്നതിന് കാരണമായി.
പിക്‌നിക്  ഗെയിംസ്  കോര്‍ഡിനേറ്റേഴ്‌സ് ആയ റോഷ്മി  കുഞ്ചെറിയ  & സീമ സാക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ   വിനോദ പരിപാടികളും കലാപരിപാടികളും ഏവര്‍ക്കും പുത്തനുര്‍വ്വേകി . കേരള തനിമയാര്‍ന്ന തട്ടുകടയും അതിലെ രുചിയേറും വിഭവങ്ങളും ഏവരുടെയും ഓര്‍മ്മകള്‍ മലയാളനാട്ടില്‍ എത്തി എന്ന തോന്നല്‍ ജനിപ്പിച്ചു.

ഷിബു  വെണ്‍മണി  (എബ്രഹാം  വര്‍ഗീസ് ) & കുടുംബം നാവൂറും ബാര്‍ബിക്ക് ഉണ്ടാക്കി നല്‍കി ഏവരുടെയും അതിയായ പ്രശംസയ്ക്ക് പാത്രി  ഭൂതരായി …  പ്രസിഡന്റ്  റോസ്‌മേരി  കോലഞ്ചേരി ,  സെക്രട്ടറി  ബിനോയ്  ജോര്‍ജ്  പിക്‌നിക്  കോര്‍ഡിനേറ്റര്‍സ്  മനോജ്  വലിയതറ, ജിറ്റോ  കുരിയന്‍,   ട്രെഷറര്‍  ആന്റോ  കവലക്കല്‍  കേരള അസോസിയേഷന്‍ ഓഫ്  ഷിക്കാഗോ യില്‍ നിന്നും ശേഖരിച്ച ഫോമാ  കോവിഡ് ഓക്‌സിജന്‍  കോണ്‍സെന്‍ട്രേറ്റര്‍  ഫോമാ ആര്‍ വി പി ജോണ്‍ പാട്ടപ്പാതിയ്ക്ക്  കൈമാറി ..  സുബാഷ്  ജോര്‍ജ് , പ്രമോദ്  സക്കറിയ & സന്തോഷ്  അഗസ്റ്റിന്‍   എന്നിവര്‍ ഈ പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും  കൂടാതെ സഹോദര സംഘടകളായ CMA , IMA , Midwest malayalee , ഫോമാ  & ഫൊക്കാന തുടങ്ങി ഏവര്‍ക്കും   കെ എ സി യുടെ ഹൃദയംഗമമായ നന്ദി അറിയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *