കേരള ധീവരസഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.കെ.കെ രാധാകൃഷ്ണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.


on July 6th, 2021

ധീവര സമൂഹത്തിന്‍റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.ധീവരസഭയുടെ 15-ാം സംസ്ഥാന സമ്മേളനത്തിലൂടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ധീരമായ നേതൃത്വമാണ് സഭയ്ക്ക് നല്‍കിയത്.ധീവരസഭ കൊല്ലം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, തീരദേശ വികസന അതോറിറ്റി

ഡയറക്ടർ ബോർഡ് അംഗം, കേരള ഫിഷറീസ് സർവകലാശാല പ്രഥമ ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഏറ്റെടുത്ത ചുമതലകള്‍ തിക‌ഞ്ഞ ഉത്തരവാദിത്വത്തോട് നിറവേറ്റാന്‍ അദ്ദേഹത്തിനായി.കറകളഞ്ഞ മതേതരവാദിയും അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന  കെ.കെ രാധാകൃഷ്ണന്‍റെ വിയോഗം വ്യക്തിപരമായി തനിക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *