മികച്ച രീതിയില്‍ വൃക്ഷവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

post

കൊല്ലം :  വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ച രീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ പരിപാലനം, വളര്‍ച്ച എന്നിവ പരിശോധിച്ച് മൂന്നാം വര്‍ഷം മുതലാണ്  സ്ഥാപനങ്ങളെ അവാര്‍ഡിനായി പരിഗണിക്കുക. ഇതിനായി വനംകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. വനവല്‍ക്കരണം പരിപാടിയുടെ ഭാഗമായി ഇന്‍സെന്റീവും നല്‍കും. കൊല്ലം സാമൂഹ്യവത്കരണ വിഭാഗം നല്‍കുന്ന രണ്ടായിരം ഫലവൃക്ഷ തൈകള്‍  കോളജ് കാമ്പസില്‍  നട്ടു പരിപാലിക്കും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നടപ്പാക്കുന്ന വിദ്യാവനം, പട്ടണങ്ങളില്‍ നടപ്പാക്കുന്ന നഗരവനം പദ്ധതികളും വൃക്ഷവത്കരണ പദ്ധതികളില്‍ ശ്രദ്ധേയമായതാണെന്നും സംസ്ഥാന ത്തിന്റെ ഹരിതകവചം 33 ശതമായി വര്‍ദ്ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമമാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

അതിജീവനത്തിന്റെ മാര്‍ഗമാണ് പ്രകൃതി സംരക്ഷണമെന്നത് പുതിയ തലമുറയെ  ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജി.എസ്. ജയലാല്‍ എം.എല്‍. എ പറഞ്ഞു. ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍ വേറ്റര്‍ സഞ്ജയന്‍കുമാര്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചിറക്കറ ഗ്രാമ പഞ്ചായത്ത് അംഗം, വിനീത ദീപു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്.ലത, കൊല്ലം സോഷ്യല്‍ സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. വി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *