ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു


on July 12th, 2021

Picture

കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന്‍ അന്‍വേദ് (ഒന്നര വയസ്സ്) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാന്‍ തടസ്സം നേരിടുകയും വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തത്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *