ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ


on July 13th, 2021

Kerala Kaumudi Photo Gallery

കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ ജില്ലയിലാകെ നൽകിയത് 7368 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്സിൻ നൽകിയത്.
30 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയ എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയത്.

ജില്ലയിൽ ഇന്ന് (12/07/2121) മാത്രം 455 പേർക്കാണ് വാക്സിൻ നൽകിയത്. പെരിങ്ങാല, പാതാളം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *