വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ മുങ്ങി മരിച്ചു

കെന്റക്കി :  ഐഡഹോയില്‍ കൂട്ടുകാരുമൊത്തു വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ മധ്യവയസ്‌ക്കരായ ദമ്പതികള്‍ നദിയില്‍ മുങ്ങി മരിച്ചു.
ജൂലൈ 10 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൊയി റിവറിനു കുറുകെയുള്ള പാലത്തിലൂടെ നടക്കുകയായിരുന്നു. ജോണ്‍- വിക്കി ദമ്പതിമാര്‍. പെട്ടെന്നു കാല്‍വഴുതി ജോണ്‍ നദിയിലേക്ക് വീഴാന്‍ തുടങ്ങിയതോടെ ഭാര്യ വിക്കി കൈനീട്ടി പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പെട്ടെന്നു  സമീപത്തുണ്ടായിരുന്നവര്‍ ഇരുവരെയും വെള്ളത്തില്‍ നിന്നു കരയിലേക്ക് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തി ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ബൗണ്ടറി കൗണ്ടി എമര്‍ജന്‍സി  ഒഫിഷ്യല്‍സും ഡപ്യുട്ടികളും സ്ഥലത്തെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാനായില്ല.
മരിച്ച ഇരുവര്‍ക്കും 60 വയസ്സു പ്രായമായിരുന്നുവെന്നും ദുഃഖകരമായ സംഭവമാണെന്നും ഷെറിഫ് ഓഫിസ് അറിയിച്ചു. വിവരം കെന്റക്കിയിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചതായും ഇവര്‍ പറഞ്ഞു.
                                                        റിപ്പോർട്ട്  :   പി പി ചെറിയാന്‍
Leave Comment