നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ 18-ന്


on July 15th, 2021

കൊച്ചി: ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.
ഞായറാഴ്ച (18-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍. ‘How to crack NEET and KEAM?’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാര്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധനും കേരള സര്‍ക്കാരിന്റെ മുന്‍ ജോയിന്റ് എന്‍ട്രന്‍സ് കമ്മീഷണറുമായ ഡോ. രജു കൃഷ്ണന്‍ നയിക്കും.
2021-ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളെ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പങ്കെടുക്കാം, സംശയങ്ങള്‍ പരിഹരിക്കാം. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://forms.gle/zizGAFNMQYGw5eMe8.

                      Arunkumar V.R.  (Communication Manager )

Leave a Reply

Your email address will not be published. Required fields are marked *