എംപാഷാ ഗ്ലോബല്‍ പ്രതിമാസ സൂംമീറ്റിംഗ് ജൂലൈ 17-ന്

എംപാഷാ ഗ്ലോബലിന്റെ പ്രതിമാസ സൂംമീറ്റിംഗ് ജൂലൈ 17 ശനിയാഴ്ച്ച രാവിലെ പതിനൊന്നിന് (EST) ഉണ്ടായിരിക്കും. “ഉണരുക പ്രതികരിക്കുക (Wake up and Speak up ) എന്ന വിഷയത്തെക്കുറിച്ച്, മുഖ്യ അതിഥി പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനുമായ പ്രൊഫസര്‍ ജോര്‍ജ് ഓണക്കൂര്‍ സംസാരിക്കും.
Picture
എംപാഷാ ഗ്ലോബലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്, കഴിഞ്ഞ 35 വര്‍ഷങ്ങളായി വിവാഹ, കുടുംബ പ്രശനങ്ങളില്‍ കൗണ്‍സിലിംഗ് നടത്തുന്ന Rev . Dr.ആഷ ജോര്‍ജ് ഗൈസര്‍, സാമൂഹ്യപ്രവര്‍ത്തകയായ തനൂജ ഭട്ടതിരി എന്നിവരും ഈവിഷയത്തില്‍ സംസാരിക്കുന്നതാണ്.

ഗാര്‍ഹീക പീഡനത്തിന്റെയും കൊലപാതകങ്ങളുടെയും ആത്മഹ ത്യകളുടെയും അറുതിയില്ലാത്ത വാര്‍ത്തകള്‍ വരുന്ന ഈ സമയത്ത് ഏറെ പ്രസക്തമായ ഒരു വിഷയമാണിത്.

ഏവരും ഈമീറ്റിംഗില്‍പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നതായി എംപാഷാ ഗ്ലോബല്‍ പ്രൊഫഷണല്‍ കമ്മറ്റി അറിയിച്ചു.

ജോയിച്ചൻപുതുക്കുളം

Leave Comment