തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കില്‍ നിര്യാതനായി


on July 19th, 2021

Picture

ന്യൂയോര്‍ക്ക്: ചെര്‍പ്പുങ്കല്‍ ചെല്ലാംകോട്ട് പരേതരായ സി.കെ.ചാക്കോയുടെയുമ് ത്രേസിയാമ്മ ജോസഫിന്റെയും മകന്‍ തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കിലെ സയോസെറ്റില്‍ നിര്യതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 20 ന് രാവിലെ 10 ഓള്‍ഡ് ബേത്ത്‌പേജിലുള്ള സെയിന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് പള്ളിയില്‍ ആരംഭിച്ച് സൈന്റ് ചാള്‍സ് / റേസൂറെസക്ഷന്‍ സെമിത്തേരിയില്‍ സംസ്കരിക്കും. സംസ്ക്കാര ശിശ്രൂഷയുടെ വിശദവിവരങ്ങള്‍ വാര്‍ത്തയ്ക്കു ചുവടെ നല്‍കിയിട്ടുണ്ട്.

ഭാര്യ: കെസ്സ് (യു.എസ് പോസ്റ്റല്‍ സര്‍വീസ്) രാമപുരം പേരൂര്‍ക്കുന്നേല്‍ കുടുംബാംഗമാണ് . മക്കള്‍: ജെറിക്‌സ് (വുഡ്ഹള്‍ ഹോസ്പിറ്റല്‍ ന്യൂയോര്‍ക്ക്),കോളിന്‍സ് (സ്കാഡണ്‍ ആന്‍ഡ് സ്കാഡണ്‍ ലോ ഫേര്‍മ്മ് , ന്യൂയോര്‍ക്ക്). ജമാതാവ്: റോസ് മൂലന്‍ മൂഴയില്‍. കൊച്ചുമക്കള്‍: ജോസഫ്, എല്ലിസ്.

സഹോദരങ്ങള്‍: കുട്ടിയമ്മ ആറ്റുപുറത്ത്, (മുത്തോലി, പാലാ),മറിയ തറപ്പേല്‍ (ഭരണങ്ങാനം ), അന്നമ്മ വള്ളുവശ്ശേരില്‍ (കുറവിലങ്ങാട്),സി.ജെ.സ്കറിയ (ചേര്‍പ്പുങ്കല്‍)സി.ജെ.ജോര്‍ജ് (മുംബൈ)ജെസ്സി കപ്പടക്കുന്നേല്‍ (അരീക്കര).

അമേരിക്കയില്‍ എത്തും മുന്‍പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ചീഫ് മാനേജര്‍ ആയിരിക്കെ സ്വയം വിരമിച്ച പരേതന്‍ കേരള, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി ശാഖകളില്‍ സേവനം ചെയ്തിട്ടുണ്ട്. സര്‍വീസില്‍ ആയിരിക്കെ തീപ്പൊരി ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതന്‍ യൂണിയന്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുകയും നിരാഹാര സമരങ്ങള്‍ നടത്തുകയും മറ്റ് നിവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ വിവരങ്ങള്‍ :

Wake Service will be held at Park Funeral Chapels 2175 Jericho Turnpike New Hyde Park, NY 11040 on Monday the 19th of July 2021 from 5pm to 9pm

Funeral Mass will be held at St. Mary’s Syro-Malabar Catholic Church 926 Round Swamp Road Old Bethpage, NY 11804 on Tuesday the 20th of July 2021 commencing at 10 am

Interment Service to follow at St. Charles / Resurrection Cemeteries 2015 Wellwood Avenue Farmingdale NY 11735

Contact Phone Numbers – 516 286 4633, 516 499 4337

Leave a Reply

Your email address will not be published. Required fields are marked *