പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണം നടത്തി


on July 19th, 2021

Picture

ലഫ്ക്കിന്‍, ടെക്‌സാസ്സ്: കാലം ചെയ്ത പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണവും ഓര്‍മ്മകുര്‍ബ്ബാനയും റവ.ഫാ.ഐസക്ക് പ്രകാശിന്റെ പ്രധാന കാര്‍മ്മികത്തത്തിലും റവ.ഫാ.ഡോ. വി.സി.വര്‍ഗ്ഗീസ്സ്, റവ.ഫാ. മാത്യൂസ് ജോര്‍ജ്ജ് എന്നിവരുടെ സഹകാര്‍മ്മികത്തത്തിലും ലഫ്ക്കിന്‍ സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടത്തപ്പെട്ടു.
Picture2
വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗില്‍ ഭദ്രാസന ഓഡിറ്റര്‍ കോശി അലക്‌സാണ്ടര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു ; റവ.ഡോ.ഫാ. വി.സി. വര്‍ഗ്ഗീസ്സ് , ഫാ. ഐസക്ക് പ്രകാശ്, ഭദ്രാസന കൗണ്‍സിലര്‍ റോയി തോമസ്സ്, ചാര്‍ളി വി. പടനിലം, എത്സണ്‍ സാമുവല്‍, ജറി കോരുത്, ജോര്‍ജ്ജ് കുന്നത്ത് എന്നിവര്‍ അനുസ്മരണം നടത്തി.

വികാരി റവ.ഫാ. മാത്യൂസ് ജോര്‍ജ് സ്വാഗതവും ട്രസ്റ്റി അലക്‌സാണ്ടര്‍ കോശി കൃതഞ്ജതയും പറഞ്ഞു. നേര്‍ച്ച വിളമ്പോടെ സമംഗളം പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *