കാര്‍ഷിക സര്‍വകലാശാല വി.സി ഹാജരാക്കിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്

കാര്‍ഷിക സര്‍വകലാശാല വി.സി ഹാജരാക്കിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്; പരാതി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകള്‍ വ്യാജമായി നിര്‍മ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വ്യാജ വിവരങ്ങള്‍ നല്‍കി സേര്‍ച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നല്‍കുകയായിരുന്നെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കാലിഫോണിയ, നോര്‍ത്ത് കരോലീന ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ ഫാക്കല്‍റ്റി ആയിരുന്നെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച്  അറിയില്ലെന്നാണ് ഈ സര്‍വകലാശാലകള്‍ പറയുന്നത്. 20 പ്രധാന സ്ഥാനപങ്ങളുമായി ബന്ധമുണ്ടെന്നും അഞ്ച് പ്രധാന പേപ്പറുകള്‍ അവതരിപ്പിച്ചെന്നുമുള്ള ഇയാളുടെ അവകാശവാദം വ്യാജമാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
പി.പ്രസാദ് ചേർത്തലയുടെ സ്വന്തം മന്ത്രി | P Prasad | CPI | LDF Government | Pinarayi Vijayan | Manorama News
അഭിമുഖ സമയത്ത് സമര്‍പ്പിച്ച വ്യാജ രേഖകള്‍ സെര്‍ച്ച് പരിശോധിക്കാതെയാണ് ചന്ദ്രബാബുവിന് നിയമനം നല്‍കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍വകലാശാലകളില്‍ നിയമനം നേടിയാല്‍ അത് റദ്ദാക്കാമെന്ന ഹൈക്കോടതി വിധിയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പരാതി ഗൗരവവമായി പരിശോധിച്ച് അടിയന്തിരമായി തുടര്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Leave Comment