ഡാളസിൽ ജോബി അച്ചന് സമുചിത യാത്രയയപ്പു നൽകി

Picture
ഡാളസ് , ചിക്കാഗൊ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന പ്ലാനോ സെന്റ്  പോൾസ്‌ ഓർത്തഡോക്സ്‌ പള്ളി വികാരി റവ ഫാ. തോമസ്സ്‌ മാത്യൂവിനു  (ജോബി അച്ചൻ) ഞായറാഴച്ച വി: കുർബ്ബാനകുശേഷം  പള്ളി അങ്കണത്തിൽ കൂടിയ സമ്മേളനത്തിൽ ‌ സമുചിതമായ യാത്രയയപ്പു നൽകി.
Picture2
സമ്മേളനത്തിൽ ‌ വിവിധ ആദ്ധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ചും  അച്ചനെ അനുമോദിച്ചും  റവ ഫാ ബിനു മാത്യു (മുൻ വികാരി) തോമസ്സ്‌ രാജൻ (സെക്രട്ടറി),മൈക്കാ Picture3
റോയി (ശുശ്രൂഷകൻ) അജയ്‌ ജോ ( എം ജി ഒ സി എസ്‌ എം) ജോർജ്ജ്‌ സാമുവേൽ, മാനസി റോയി  (സൺ ഡേസ്കൂൾ) മെറി മാത്യു (ക്വയർ& ഓ സി വൈ എം) അനു രാജൻ (എം എം വി എസ്‌ സെക്രട്ടറി), സൂസൻ ചുമ്മാർ (എം എം വി എസ്‌)   ഈതൻ മാത്യു , റോബിൻ കുര്യൻ,അലക്സ്‌ അലക്സാണ്ടർ ( കെ ഈ സി എഫ്‌)  ഡീക്കൻ ജിതിൻ സഖറിയാസ്‌, മോളി ജോർജ്ജ്‌, സിബി ജോ, പോൾ ജി ർഗ്ഗീസ്‌, എന്നിവർ സംസാരിച്ചു.
ഇടവകയുടെ ഉപഹാരമായി ട്രസ്റ്റി ക്യാഷും , സെക്രട്ടറി പ്ലാക്കും സമ്മാനിച്ചു.
Picture

കഴിഞ്ഞ മൂന്നു വർഷകാലം  അച്ചന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിൽ കൂടി ഇടവകക്കുണ്ടായ ആത്മീയ ഭൗതീക  വളർച്ചയെകുറിച്ച് സെക്രട്ടറി തോമസ് രാജൻ അനുസ്മരിച്ചു. എം എം വി എസിന്റെ വകയായി കൊച്ചമ്മക്കു ഉപഹാരം സമ്മാനിച്ചു. അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ഇടവകയ്ക്ക്‌ എല്ലാഭാവുകങ്ങളും നേർന്നു.ക്രിസ്റ്റെൻ മാത്യു എം സി ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *