ടെക്‌നോപാര്‍ക്ക് മികവിന്റെ 31ാം വര്‍ഷത്തിലേക്ക്

Spread the love
ടെക്നോപാർക്ക്, തിരുവനന്തപുരം - വിക്കിപീഡിയ
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി 31ാം വയസ്സിലേക്ക് പ്രവേശിച്ചു. ജൂലൈ 28നായിരുന്നു ടെക്‌നോപാര്‍ക്കിന്റെ 31ാം സ്ഥാപക ദിനം. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐടിയുടെ കുതിപ്പിന് നാന്ദികുറിച്ചതും ഇപ്പോഴും
നയിക്കുന്നതും ടെക്‌നോപാര്‍ക്കാണ്. ഇലക്ട്രോണിക്‌സ് ടെക്‌നോളജി പാര്‍ക്‌സ്- കേരള എന്ന ഔദ്യോഗിക പേരില്‍ 1990 ജൂലൈ 28നാണ് ടെക്‌നോപാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 460 ഐടി/ ഐടി അനുബന്ധ കമ്പനികള്‍ ടെക്‌നോപാര്‍ക്കില്‍ വിവിധ ഫെയ്‌സുകളിലായി പ്രവര്‍ത്തിക്കുന്നു. ആകെ 63,000 ജീവനക്കാരും ഇവിടെ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിലും ടെക്‌നോപാര്‍ക്ക് കരുത്ത് തെളിയിച്ചു. ഏറ്റവും പുതിയ ക്രിസില്‍ റേറ്റിങില്‍ ടെക്‌നോപാര്‍ക്കിന് എ പ്ലസ് സ്റ്റേബിള്‍ എന്ന ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ലഭിച്ചത് ഈയിടെയാണ്.
ടെക്നോപാര്‍ക്ക് തിരുവനന്തപുരം മുപ്പതിന്റെ നിറവില്‍ :: BusinessOnLive
മൂന്ന് പതിറ്റാണ്ടിനിടെ വളര്‍ച്ചയുടെ വിവിധ പടവുകള്‍ കയറി ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്തിന് പുറത്തേക്കും വികസിച്ചു. ഉപഗ്രഹ പാര്‍ക്കായി കൊല്ലത്തും ഇന്ന് വിശാലമായ ടെക്‌നോപാര്‍ക്ക് ഉണ്ട്. ടെക്‌നോപാര്‍ക്കില്‍ ഒരു കോടി ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി ഓഫീസ് ഇടം ഇന്ന് ലഭ്യമാണ്. കൊല്ലം ടെക്‌നോപാര്‍ക്കില്‍ ഉള്‍പ്പെടെ 102.7 ലക്ഷം ചതുരശ്ര അടിയാണ് ഐടി കമ്പനികള്‍ക്കു വേണ്ടി ഒന്ന്, രണ്ട്, മൂന്ന് ഫെയ്‌സുകളിലായി ടെക്‌നോപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
technopark 16621
കേരളത്തിലെ ഐടി വ്യവസായ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ടെക്‌നോസിറ്റി എന്ന പേരില്‍ ഒരു ഇന്റഗ്രേറ്റഡ് ഐടി ടൗണ്‍ഷിപ്പാണ് ഇപ്പോള്‍ നടന്നു വരുന്ന ടെക്‌നോപാര്‍ക്കിന്റെ ഏറ്റവും പുതിയ വികസന പദ്ധതി.
 

India’s first IT park Technopark Thiruvananthapuram Turns 31

Thiruvananthapuram: India’s first IT park Thiruvananthapuram Technopark has turned 31 on July 28, Wednesday marking an eventful three decades of its existence. Technopark continues to be the driving force behind the IT boom in Kerala and played a key role in making the southern state one of the most sought-after IT destinations in country. The Technopark was launched on July 28, 1990 under the official name of Electronics Technology Parks – Kerala. Today, the park has as many as 460 IT / ITES companies including multinational IT majors and 63,000 employees.

Technopark also proved its strength in overcoming the Covid crisis. Technopark recently received a high credit rating of A Plus / Stable in CRISIL rating. Over the course of three decades, the Technopark also expanded beyond Thiruvananthapuram and established a satellite park in Kollam. Technopark has now a built up IT space of 102.7 lakhs sq.ft altogether including Technopark in Kollam. The latest ongoing development project of the Technopark is an integrated IT township called Technocity.

                          റിപ്പോർട്ട് :  Anju V Nair (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *