സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവ്

         

കാസർഗോഡ്: ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആര്‍ദ്രം ബില്‍ഡിങ്ങില്‍ നടക്കും. പ്ലസ് ടു സയന്‍സ്, ജി .എന്‍. എം. യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സിലിംഗ് രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം.

Leave Comment