തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ആക്രമണo, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഗവർമെന്റ്  ആശുപത്രിയും ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർ  മാലു മുരളി ചികിത്സയിൽ ഉള്ള ജനറൽ ആശുപത്രിയും മന്ത്രി സന്ദർശിച്ചു.സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ഡോ. മാലു മുരളിക്ക് ഉറപ്പു നൽകി.
ദൗർഭാഗ്യകരമായ സംഭവമാണ് ഫോർട്ട് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു  .ഡോക്ടർമാരുടെ  സംരക്ഷണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും .ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണയുമുണ്ടാവണം .കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രി രാത്രികാലങ്ങളിൽ ആശുപത്രി പരിസരത്ത് കൂടുതൽ സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു .
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫോർട്ട്‌ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. അക്രമികൾ പോലീസ് പിടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *