കേരള മീഡിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ എഡിറ്റിംഗ് പുതിയ ബാച്ചിൻറെ പ്രവേശനോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11 ന് ചലച്ചിത്ര സംവിധായകൻ ഡോക്ടർ ബിജു ഓൺലൈനായി നിർവഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരിക്കും . കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ പി സന്തോഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോക്ടർ എം ശങ്കർ തുടങ്ങിയവർ സംസാരിക്കും.