അല സ്വാതന്ത്ര്യദിനവും ഓണവും ആഘോഷിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അല (ആർട്ട് ലവേഴ്സ്  ഓഫ് അമേരിക്ക) സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. 2021 ഓഗസ്റ്റ് 15നു ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ വഴി നടക്കുന്ന പരിപാടിയിൽ അലയുടെ ദേശീയ പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിക്കും.

ബഹുമാനപ്പെട്ട ധനവകുപ്പു മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ സ്വന്തന്ത്രദിന സന്ദേശം നൽകും. ഓണാഘോഷങ്ങൾ ബഹുമാനപ്പെട്ട ഫിഷറീസ്-സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

തുടർന്നു അലയുടെ അംഗങ്ങൾ ചേർന്നവതരിപ്പിക്കുന്ന ഓണപ്പാട്ടും തിരുവാതിരയും മറ്റു കലാപരിപാടികളും അരങ്ങേറും.

സുപ്രസിദ്ധ ചലച്ചത്ര പിന്നണിഗായിക സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫിയസ്റ്റ എന്ന പ്രത്യേക സംഗീത പരിപാടിയോടുകൂടി ആഘോഷങ്ങൾക്കു സമാപനമാകും.

സൂം വഴി നടക്കുന്ന ഈ ആഘോഷ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ അലയുടെ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.

 റിപ്പോർട്ട്  :  Ramkumar Nottath

Leave a Reply

Your email address will not be published. Required fields are marked *