മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കത്തോലിക്ക മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ

ആഗസ്റ് 21,22 തീയതികളിൽ
നോർതെൻഡെൻ സെന്റ് ഹിൽഡാസ് ദൈവാലയത്തിൽ.
മാഞ്ചസ്റ്റർ:- സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷൻ അതിന്റെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ 2021 ഓഗസ്റ്റ്  21, 22 തീയതികളിൽ നോർതെൻഡെൻ സെന്റ്. ഹിൽഡാസ് ദൈവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുന്നു.
തിരുന്നാൾ കർമ്മങ്ങൾ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ്  21 ശനി
6.00 pm  – കൊടിയേറ്റ്,      സന്ധ്യാ പ്രാർത്ഥന
ഓഗസ്റ്റ്‌ 22 ഞായർ
2.45 pm  – വി. കുർബാന – റവ. ഡോ. കുര്യാക്കോസ്  തടത്തിൽ (കോഡിനേറ്റർ മലങ്കര കാത്തലിക് ചർച്ച് യു. കെ )
തിരുന്നാൾ സന്ദേശം – റവ. ഫാ. മൈക്കിൾ ഗാനൻ (വികാരി ജനറൽ, ഷ്രൂസ്ബെറി രൂപത)
4.30 pm  –  തിരുന്നാൾ പ്രദക്ഷിണം
5.00 pm  – അനുമോദന സമ്മേളനം
6.00 pm  – നേർച്ച, സ്നേഹവിരുന്ന്.
തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിൻ്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവം
ക്ഷണിക്കുന്നതായി  മിഷൻ ഡയറക്ടർ റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ട്രസ്റ്റി അഭിക് ജേക്കബ്,  സെക്രട്ടറി രാജു ചെറിയാൻ
എന്നിവർ അറിയിച്ചു.
റിപ്പോർട്ട്  :  Alex Varghese

Leave a Reply

Your email address will not be published. Required fields are marked *