ഫിലഡല്‍ഫിയ: ഇരുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയ കലാ മികവു പുലര്‍ത്തി മലയാള സിനിമാ ചക്രവാളത്തെ രജതകിരീടമണിയിച്ച പ്രശസ്ത ചലച്ചിത്ര താരം ഗീത കാദംബീ ദേശീയ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തും. മലയാളത്തിലുള്ള ഓണസന്ദേശം നല്‍കും.പഞ്ചാഗ്‌നി, ഒരു വടക്കന്‍ വീരഗാഥ, രാജധാനി,ചീഫ് മിനിസ്റ്റര്‍ കെ പി ഗൗതമി, അമൃതം ഗമയ, വൈശാലി, സുഖമോ ദേവീ എന്നിങ്ങനെ മലയാളത്തിലും അനവധി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വിഭിന്ന ഭാവാഭിനയ ചാരുതയില്‍ വെള്ളിത്തിരയെ ധന്യമാക്കിയ ഗീത പങ്കെടുക്കുന്നത് ദേശീയ ഓണാഘോഷത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുമെന്ന് ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു.
ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മുതല്‍ രാത്രി 10 വരെ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററില്‍, ഏഴു വേദികളിലാണ് ദേശീയ ഓണാഘോഷം ചരിത്രം കുറിക്കുക. കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററിന്റെ മേല്‍വിലാസം: 9130 Academy Rd, Philadelphia, PA 19114.
കൂടുതല്‍ വിവരങ്ങള്‍ക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജന്‍ വര്‍ഗീസ് (215 906 7118 ) രാജന്‍ സാമുവേല്‍ (215 435 1015), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോബീ ജോര്‍ജ് (215 470 2400), റോണി വര്‍ഗീസ് (267 213 5544), ലെനോ സ്കറിയാ (267 229 0355), വിന്‍സന്റ് ഇമ്മാനുവേല്‍ (215 880 3341), ജോര്‍ജ് നടവയല്‍ (215 494 6420).