പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ഫോമയുടെ ഓണക്കോടിയും ഓണ സദ്യയും; കേന്ദ്രമന്ത്രി മുരളീധരന്‍ പങ്കെടുക്കും. – സ്രലിം ആയിഷ : ഫോമാ പി ആര്‍ ഓ )

Spread the love

Picture

2021 ഓഗസ്റ്റ് 22 നു രാവിലെ പത്തു മണിക്ക് പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലധികം അന്തേവാസികള്‍ക്ക് ഓണക്കോടിയും, ഓണ സദ്യയും വിതരണം ചെയ്യുന്ന ഫോമയുടെ പരിപാടി ബഹുമാന്യ കേന്ദ്രമന്ത്രി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

ജീവിത പന്ഥാവില്‍ അനാഥമായിപ്പോയ 438 വയോധികരായ പുരുഷന്‍മാരും, 512 സ്ത്രീകളും, കൗമാരപ്രായത്തിനു താഴെയുള്ള 38 പേരുമാണ് ഗാന്ധിഭവനിലുള്ളത്. എല്ലാവര്‍ക്കും ഓണക്കോടിയും, ഓണ സദ്യയും നല്‍കും. ബാലരാമപുരം കൈത്തറി തൊഴിലാളികളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് ഓണക്കോടിയായി നല്‍കുക.

ബാലരാമ പുറം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും ഒരുമിച്ചു കാരുണ്യ മനസ്കരായ ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച തുക കൊണ്ടാണ് ഈ പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ചടങ്ങില്‍ കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കും.

പത്തനാപുരം ഗാന്ധി ഭവന്‍ സമൂഹ നന്മ മാത്രം ലക്ഷ്യം വെച്ച് കുട്ടികള്‍ തുടങ്ങി വയോധികര്‍ വരെ അന്തേവാസികളായിട്ടുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനമാണ്. കാരുണ്യ മനസ്കരായവര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചു് മാത്രം നടത്തിപോകുന്ന സ്ഥാപനമാണ് ഗാന്ധി ഭവന്‍. ശ്രീ ഡോക്ടര്‍ പുനലൂര്‍ സോമരാജന്‍ എന്ന കാരുണ്യവും സ്‌നേഹവും വറ്റാത്ത മനസ്സിന്റെ നേത്യത്വത്തിലാണ് ഗാന്ധിഭവന്‍ നടത്തിപോകുന്നത്.

ഗാന്ധിഭവനില്‍ നടക്കുന്ന ഓണക്കോടി വിതരണ ചടങ്ങിനും ഓണസദ്യയ്ക്കും സാമ്പത്തിക സഹായം നല്‍കിയ എല്ലാ സുമനസ്സുകളോടും ഫോമാ നന്ദി നിര്‍വ്വാഹക സമിതിയും സ്‌പെഷ്യല്‍ കോര്‍ഡിനേറ്റേഴ്‌സും നന്ദി രേഖപ്പെടുത്തി. ഗാന്ധിഭവനില്‍ അന്തേവാസികളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നും ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളാകാന്‍ എല്ലാ സുമനസ്സുകളോടും നിര്‍വ്വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ബാലരാമപുരംഗാന്ധിഭവന്‍ ഹെല്പിങ് പ്രോജക്ട് കോര്‍ഡിനേറ്റര്‍സ് സിമി സൈമണ്‍, സുനിതാ പിള്ള, രേഷ്മ രഞ്ജന്‍ , സുബാത് കമലാസനന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *