മാവേലി മന്നന്‍ ഇന്ന് വൈകുന്നേരം 4.45-ന് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ എത്തും – (പി ഡി ജോര്‍ജ് നടവയല്‍)

Spread the love

Picture

ഫിലഡല്‍ഫിയ: മാവേലി മന്നന്‍ കൃത്യം 4:45 p.m. ന് അമേരിക്കന്‍ സമയ നിഷ്ടപാലിച്ച് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ വരും. ഓഗസ്റ്റ് 21 ശനിയാഴ്ച്ച തിരുവോണനാളിലാണ് മാവേലിമന്നന്‍ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിനെഴുന്നെള്ളുക. ഫിലഡല്‍ഫിയ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററിന്റെ ഗ്രൗണ്ടിലാണ് ഹെലിപ്പാട്. റെയിന്‍ ഓര്‍ ഷൈന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററില്‍, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്‌ളോറിഡ) രൂപ കല്‍പ്പന ചെയ്യുന്നത്. ഇരുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയ കലാ മികവു പുലര്‍ത്തി മലയാള സിനിമാ ചക്രവാളത്തെ രജതകിരീടമണിയിച്ച പ്രശസ്ത ചലച്ചിത്ര താരം ഗീത കാദംബീ ദേശീയ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തും. നവമലയാള അമേരിക്കന്‍ സംസ്കാരത്തിന്റെ സേവനനിഷ്ക്കള പ്രതീകമായ സിസ്റ്റര്‍ ഡോ.റോസിലിന്‍ ഇടത്തില്‍ എന്ന പ്രശസ്ത മെഡിക്കല്‍ ഡോക്ടര്‍ മുഖ്യ അതിഥിയാകും.

കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററിന്റെ മേല്‍വിലാസം: 9130 അരമറലാ്യ ഞറ, ജവശഹമറലഹുവശമ, ജഅ 19114. കൂടുതല്‍ വിവരങ്ങള്‍ക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജന്‍ വര്‍ഗീസ് (215 906 7118 ) രാജന്‍ സാമുവേല്‍ (215 435 1015), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോബീ ജോര്‍ജ് (215 470 2400), റോണി വര്‍ഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), വിന്‍സന്റ് ഇമ്മാനുവേല്‍ (215 880 3341), ജോര്‍ജ് നടവയല്‍ (215 494 6420).

ഔട്ട്‌ഡോര്‍ തിരുവാതിര ഗ്രൗണ്ട്, ഇന്‍ഡോര്‍ ഓഡിറ്റോറിയം, ഇന്‍ഡോര്‍ ബാന്‍ ക്വറ്റ് ഹാള്‍, ഔട് ഡോര്‍ ചില്‍ഡ്രന്‍സ് പ്ലേ ഹൗസ്, ഇന്‍ഡോര്‍ കോണ്‍ഫ്രന്‍സ് സ്യൂട്ടുകള്‍, ഇന്‍ഡോറ് ഗ്രീന്‍ റൂമുകള്‍, കലാ പരിപാടികള്‍ക്കുള്ള രണ്ടു വേദികള്‍, ഇന്‍ഡോര്‍ ബിയര്‍ വൈന്‍ ഹാള്‍, എന്നിങ്ങനെ റെയിന്‍ ഓര്‍ ഷൈന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മെഗാ തിരുവതിരചാരുതയാല്‍ ഓണപ്പൂക്കളം വിരിക്കുന്ന അതിവിശാല ഉത്സവ മേട്ടിലേക്ക് ആഗതനാകുന്ന മാവേലിയെ ആകാശപ്പുഷ്പവൃഷ്ടി, വഞ്ചിപ്പാട്ട്, കരിമരുന്നു കലാപ്രകടനങ്ങള്‍, തനതു നാടന്‍ കലാമേളങ്ങള്‍ എന്നീ അകമ്പടികളോടെ, അമേരിക്കന്‍ ജനത, മലയാളികള്‍ക്കൊപ്പം, വരവേല്‍ക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാര്‍ പങ്കെടുക്കും. വിവിധ നൃത്തസംഗീതോത്സവകലാപരിപാടികളും ഓണസദ്യയും പായസമേളയും ആസ്വദിച്ച ശേഷമേ മാവേലി വിശ്രമിക്കയുള്ളൂ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പങ്കെടുക്കും. പ്രഗത്ഭരെ ആദരിക്കും. നാഷണല്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി സംഘടിപ്പിച്ച രാജ്യാന്തര ചെറുകഥാ മത്സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാ ര്‍ഡു കളും സമ്മാനിക്കും. കാര്‍ഷിക വിളവെടുപ്പുമത്സര വിജയികള്‍ക്കും ക്യാഷ് അവാ ര്‍ഡു കളും സമ്മാനിക്കും.

കാര്‍ണ്ണിവല്‍ സ്‌റ്റൈലിലുള്ള ഉത്സവപെരുന്നാള്‍പിക്‌നിക്ക്‌സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി 10 വരെ “ദേശീയ ഓണാഘോഷം’21” അണിഞ്ഞൊരുങ്ങുന്നത്.

നിമ്മീ ദാസ്, അജി പണിക്കര്‍, വിജി റാവൂ, ആശാ അഗസ്റ്റിന്‍, തെരേസ്സാ ബാബു എന്നീ പ്രശസ്ത നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ വിവിധ നൃത്തരൂപങ്ങള്‍ അരങ്ങേറും. വടം വലി മത്സരം, കാര്‍ഷിക വിള മത്സരം, കെങ്കേമ ഓണസദ്യ, പായസ്സ മേള, കുട്ടികള്‍ക്കുള്ള പ്‌ളേകള്‍, എക്‌സിബിഷനുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സാഹിത്യ സമ്മേളനം, നേഴ്‌സുമാരുടെ കോന്‍ഫ്രന്‍സുകള്‍ എന്നിങ്ങനെ അനവധി പരിപാടികള്‍ ഒരുങ്ങുന്നു. ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.

ഇരുപതു സാമൂഹിക സാംസ്കാരിക കലാ സംഘടനകളും കലാഭ്യാസന സ്ഥാപനങ്ങളും അനേകം വ്യാപാരി വ്യവസ്സായ സംരംഭകരും കൈകോര്‍ക്കുന്നു.

“നാഷണല്‍ ഓണം ഫെസ്റ്റ്’21” വേദിയ്ക്ക് ” ജോഷീ കുര്യാക്കോസ് നഗരി” എന്നാണ് പേരിട്ടിരിക്കുന്നത്. െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജോഷീ കുര്യാക്കോസിനുള്ള സ്മരണാഞ്ജലിയായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഉപവേദികള്‍ക്ക് ” സുഗതകുമാരി ഗ്രാമം”, അക്കിത്തം വേദി” സത്യന്‍ പ്രേം നസ്സിര്‍ ഹാള്‍” എന്നിങ്ങനെയും പേരിട്ടിട്ടുണ്ട്

Author

Leave a Reply

Your email address will not be published. Required fields are marked *