ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് സിബി മാത്യൂസിനെതിരെ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം . ഈ കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
ചാരക്കേസില്‍ പ്രതിയായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അറസ്റ്റ് ചെയ്തതെന്നായിരുന്നു സിബി മാത്യൂസിന്റെ വാദം. ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു.
സിബി മാത്യൂസിന് പുറമേ ഗൂഡാലോചനക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തിരിക്കുന്ന മറ്റ് നാല് പേര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. സിബിമാത്യസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് നമ്പിനാരായണനും ചാരക്കേസില്‍ പ്രതികളായിരുന്ന രണ്ട് മാലിവനിതകളും കക്ഷി ചേര്‍ന്നിരുന്നു.
em