ചരിത്രത്തിലാദ്യമായി മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ 2021 വിജയ കിരീടങ്ങൾ സ്വന്തമാക്കി

കൊച്ചി : മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി. ചന്ദ്രലേഖ നാഥ്‌ (കേരളം ) ഫസ്റ്റ് റണ്ണറപ്പും ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തിയ പത്തൊൻപതാമത്‌ മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസ്സ് സൗത്ത് ഇന്ത്യ 2021 ന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുവുമാണ്. നാച്ച്വറൽസ്, മെഡിമിക്സ് ഡിക്യു ഫേസ് ആൻഡ് ബോഡി സ്‌കിൻ ഫ്രണ്ട്‌ലി സോപ്പ് എന്നിവരാണ് പവേർഡ് ബൈ പാർട്‌ണേഴ്‌സ്. കൽപ്പന ഇന്റർനാഷണൽ, സാജ് എർത്ത് റിസോർട്ട്, യുട്ടി വേൾഡ് .അബ്സല്യൂട്ട് ഐ എ എസ് അക്കാഡമി, സണ്ണി പെയിന്റ്സ് ,ഗ്രീൻ മീഡിയ,വീ കെ വീ കാറ്ററേഴ്സ് , ലേ മെറിഡിയൻ കോയമ്പത്തൂർ ,ഫാഷൻ കണക്ട്, എന്നിവരാണ് കോ- പാർട്‌ണേഴ്‌സ്.

മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

റിപ്പോർട്ട്   : Anju V  (Account Executive )

 

Leave a Reply

Your email address will not be published. Required fields are marked *