ലാമ്പ് രാജ്യാന്തര ചെറുകഥാ വിജയികള്‍ക്ക് ദേശീയ ഓണാഘോഷത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു : പി.ഡി. ജോര്‍ജ്നടവയല്‍

Spread the love

Picture

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയാ), രാജ്യാന്തര ചെറുകഥാ മത്സരജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സംഘടിപ്പിച്ച ദേശീയ ഓണാഘോഷത്തോടു സഹകരിച്ച് നടത്തിയ തായിരുന്നു രാജ്യാന്തര ചെറുകഥാമത്സരം. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ വ്യക്തിത്വപ്പത്രമായ ജനനി മാസികയുടെ ചീഫ് എഡിറ്ററര്‍ ജെ മാത്യൂ സാറും എഡിറ്റോറിയല്‍ ബോര്‍ഡും, പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍, ഫിലഡല്‍ഫിയയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ്, നോവലിസ്റ്റ് നീനാ പനയ്ക്കല്‍ എന്നിവരുമാണ് ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. അഭിഷേക് എസ് എസ് എഴുതിയ ‘ജെം’ എന്ന ചെറുകഥ ഒന്നാം സ്ഥാനവും (IRS 10001), ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘മഞ്ഞൊഴിയാത്ത വീട് ‘ രാണ്ടാം സ്ഥാനവും (IRS 7501), ജോമോന്‍ ജോസ് രചിച്ച ‘ലൂക്കാച്ചന്‍’ മൂന്നാം സ്ഥാനവും (IRS 5001), അനില്‍ നാരായണയുടെ ‘കടല്‍ നഗരം’ നാലാം സ്ഥാനവും (കഞട 2501) നേടി.

ചെറുകഥാ കൃത്ത് ബിജോ ചെമ്മാന്ത്ര പ്രൊഫസര്‍ കോശി തലയ്ക്കലില്‍ നിന്ന് പ്രശംസാ ഫലകവും നോവലിസ്റ്റ് നീനാ പനയ്ക്കലില്‍ നിന്ന് ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. മറ്റു ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകകള്‍ വെസ്റ്റേണ്‍ യൂണിയനിലൂടെയും പ്രശംസാഫലകങ്ങള്‍ മെയില്‍ മാര്‍ഗവും നല്‍കി. ലാമ്പ് സെക്രട്ടറി ജോര്‍ജ് നടവയല്‍, ജോയിന്റ് സെക്രട്ടറി അനിതാ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍ മാന്‍ സുമോദ് നെല്ലിക്കാലാ, ദേശീയ ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീ സ്സ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, ജോയിന്റ് സെക്രട്ടറി റോണി വര്‍ഗീസ്സ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ (പ്രസിഡന്റ്), നീനാ പനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരി (വൈസ് പ്രസിഡ ന്റുമാര്‍), ജോര്‍ജ് നടവയല്‍ (സെക്രട്ടറി), അനിതാ പണിക്കര്‍ കടമ്പിന്‍തറ (ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍). ലൈലാ അലക്‌സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, രാജൂ പടയാറ്റി, ജോര്‍ജുകുട്ടി ലൂക്കോസ് എന്നിവരാണ് ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി പ്രവര്‍ത്തക അംഗങ്ങള്‍.

കണ്ണന്‍ നായര്‍ എന്ന പേരില്‍ അനേകം ചെറുകഥകള്‍ ബ്‌ളോഗില്‍ ( ചെന്നൈ കുറിപ്പുകള്‍) എഴുതാറുള്ള സാഹിത്യ കാരനാണ് അഭിഷേക് എസ് എസ്. ‘നമ്പര്‍ പെന്‍ഡിങ്ങ് ‘ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ താമസിക്കുന്നു. ഐടി മേഖലയില്‍ ജോലിചെയ്യുന്ന അദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടറുകളിലും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥക്കുള്ള നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയായ ജോമോന്‍ ജോസ് ഓണ്‍ലൈനില്‍ കഥകളും കവിതകളും എഴുതുന്നു. സംസ്ഥാന തലത്തില്‍ രചനകള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിടുണ്ട്.

ചെങ്ങമനാടു സ്വദേശിയായ അനില്‍ നാരായണ സൗദി അറേബ്യയില്‍ 27 വര്‍ഷമായി ജോലി ചെയ്യുന്നു. കഥാകൃത്തും നാടക രചയിതാവുമാണ്. മാതൃഭൂമിയില്‍ ആദ്യ കഥ 1999ല്‍ വന്നു. നാടകത്തിനു കൈരളിഅറ്റ്‌ലസ് ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *