ഇല്ലിനോയില്‍ മാസ്ക് നിര്‍ബന്ധമാക്കി; പുതിയ നിര്‍ദേശം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ – അനില്‍ മറ്റത്തികുന്നേല്‍

Spread the love

Picture

ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങള്‍ക്കുള്ളിലാണ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഒരു പോലെ മാസ്കുകള്‍ നിര്‍ബന്ധമാക്കിയത്.

ഇത് സംബന്ധിച്ചുള്ള നിര്‍ദേശം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വന്നു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്കുകള്‍ നിര്ബന്ധമാക്കിയിട്ടില്ല എങ്കിലും കൂടുതല്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാസ്കുകളുടെ ഉപയോഗം നിര്‍ദേശിച്ചിട്ടുണ്ട്.

Picture2ചിക്കാഗോ നഗരത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 20 മുതല്‍ നടപ്പിലാക്കുകയും നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈ നിര്‍ദേശം നടപ്പിലാക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. നാളിതുവരെയും ഈ നിബന്ധികളില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു.

ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി.

ചിക്കാഗോ നാഗരാധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രതാ ലിസ്റ്റില്‍ Maryland, South Dakota, Nebraska and Colorado സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ 50 ല്‍ 43 സംസ്ഥാനങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പെട്ടുകഴിഞ്ഞു.

ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കിയിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതും രോഗബാധിതരുടെ വര്‍ദ്ധനയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു എന്നാണ് കരുതപ്പെടുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *