ഇന്ത്യ പ്രസ് ക്ലബ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റര്‍ മുന്‍കൈയെടുക്കും, സണ്ണി മാളിയേക്കല്‍

Spread the love

ഡാളസ് ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോര്‍ത്ത് അമേരിയ്ക്ക നവംബര് 11 മുതല്‍ 14 ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റര്‍ മുന്‍കൈയെടുകുമെന്ന് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.

സെപ്റ്റംബര്‍ 6 ഞായറാഴ്ച വൈകീട്ട് ഗാര്‍ലണ്ടിലുള്ള ഇന്‍ഡ്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന ചേര്‍ന്ന ഇന്ത്യാ പ്രസ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി .മെമ്പര്മാര്ക് ചിക്കാഗോയിലേക്കു പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമെന്ന് നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീ ബിജിലി ജോര്‍ജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചര്‍ച്ചചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൂടുതല്‍ അംഗങ്ങളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാഷണല്‍ കമ്മറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി. ഡാലസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനും ചാപ്ടര്‍ മുന്‍ പ്രസിഡന്റുമായ ശ്രീ ടി.സി ചാക്കോ കോണ്‍ഫ്രന്‍സിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ചാപ്റ്റര്‍ പ്രസിഡെന്റ് സണ്ണി മാളിയേക്കല്‍ തല്‍സ്ഥാനത്തു തുടരുന്നതിനു ചില പ്രായോഗീക ബുദ്ധിമുട്ടുകള്‍ ഉള്ളതിന്നാല്‍ രാജി സന്നദ്ധത അറിയിച്ചുവെങ്കിലും ചാപ്റ്റര്‍ പൊതുയോഗത്തില്‍ അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്തും അടുത്ത തിരെഞ്ഞെടുപ്പ് വരെ താത്കാലിക പ്ര സിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഉച്ചതമല്ലെന്നു അംഗങ്ങള്‍ രേഖാമൂലം അറിയിക്കുകയും, കേന്ദ്ര നേത്ര്വത്വം സണ്ണി മാളിയേക്കല്‍ മാറി നില്‍ക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പികുകയും ചെയ്തതിനാല്‍, സണ്ണി മാളിയേക്കല്‍ അടുത്ത തിരെഞ്ഞെടുപ്പ് വരെ തല്‍ സ്ഥാനത്തു തുടരണമെന്ന ചാപ്റ്റര്‍ മുന്‍പ്രസിഡന്റിന്റെ(റ്റി സി ചാക്കോ ) നിര്‍ദേശം സണ്ണി അംഗീകരിച്ചു. അംഗങ്ങള്‍ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. എബ്രഹാം തെക്കേമുറി, സിജു വി ജോര്‍ജ്, തോമസ് കോശി (സണ്ണി), സാംമാത്യു, ബെന്നി, രവി എടത്വാ, എന്നിവര്‍ തങ്ങളുടെ അഭിപ്രായം ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തി. സെക്രട്ടറി പി പി ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. മീറ്റിങ്ങിനു ശേഷം ശ്രീ പി സി ചാക്കോ വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *