വാർഷിക പൊതുയോഗത്തിനൊരുങ്ങി അല

Spread the love

Dance festival at Keswick Public School create cultural connections - The  Hindu

അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാർഷിക പൊതു സമ്മേളനം നവംബർ ആറിന് നടക്കും. അലയുടെ ബോർഡിന്റെ ശുപാർശയനുസരിച്ച് ദേശീയ എക്സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. ഓൺലൈനായി നടക്കുന്ന ഈ പരിപാടിയിലാണ് പുതിയ എക്സിക്യൂട്ടീവ് ചുമതലയേൽക്കുക. ഇതിനു മുന്നോടിയായി അലയുടെ വാർഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു. സെപ്തംബർ പതിനഞ്ചു മുതൽ ഒക്ടോബർ പതിനഞ്ചു വരെ  അല കുടുംബാംഗങ്ങൾക്ക് അംഗത്വം പുതുക്കാനും ഒക്ടോബർ ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ പുതിയ അംഗങ്ങളെ  അലയിലേക്ക് ചേർത്താനുമുള്ള സമയമാണ്. അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവിൽ നടക്കും. ചാപ്റ്റർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ സമയത്താണ് നടക്കുക.  അല കഴിഞ്ഞ വർഷം കലാ സാസംസ്കാരിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും പൊതു സേവന രംഗത്ത് നടത്തിയ സമയോചിതമായ ഇടപെടലുകളും അമേരിക്കയിലെ മലയാളികൾക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേശീയ എക്സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ച് അല നടത്തുന്ന അല അക്കാദമി, അല സ്കോളർഷിപ്പ്, അല കെയർ എന്നീ പരിപാടികൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെ പൂർണ സഹകരണമുണ്ടാകുമെന്ന്  മന്ത്രി പി രാജീവ് അല എക്സിക്യൂട്ടീവിന് ഉറപ്പു നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ പരിപാടികൾ വിജയകരമായി നടപ്പാക്കുകയും ചെയ്യാനാണ്  അല ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു.

റിപ്പോർട്ട്   :  Anupama Venkitesh

Author

Leave a Reply

Your email address will not be published. Required fields are marked *