ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്ക്കൂള് തലത്തിലുമായി ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തുകയുണ്ടായി.
കോളേജ് തലത്തില്‍ ഒന്നാം സമ്മാനത്തിനു അഗസ്റ്റിന് കരിംങ്കുറ്റി സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് ഫ്ളൈറ്റ് ബ്രദേഴ്സ് ടീമാണ്. ടീം ക്യാപ്റ്റന്‍ ജെറി കണ്ണൂക്കാടന്‍, അംഗങ്ങള്ടോണി അഗസ്റ്റിന്, ജോവിന് ഫിലിപ്പ്, റോബിന് ഫിലിപ്പ്, റോഷന് മുരിങ്ങോത്ത്, സേവ്യര്‍ മണ്ണപ്പള്ളില്‍, ഗ്രാന്റ് എറിക്, ടാനി ജോസഫ്, ജെസ്റ്റിന് ജോര്‍ജ്, സ്റ്റീവ് സാമുവല്‍, ഡെവിന് ജോസഫ് എന്നിവരാണ്.
രണ്ടാം സമ്മാനത്തിന് അച്ചേട്ട് റിയാലിറ്റി സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് എന്‍എല്‍എംബി ടീമാണ്. ടീം ക്യാപ്റ്റന്‍ ഡെറിക് തോമസാണ്. ടീം അംഗങ്ങള്‍: ജോയല്‍ ജോണ്‍, എബല്‍ മാത്യൂ, ബെന്കോര, ജെസ്വിന് ഇലവുങ്കല്‍, സാഗര്‍ പച്ചിലമാക്കല്‍, മെബിന് എബ്രഹാം, മെല്വിന് എബ്രഹാം, കെവിന് എബ്രഹാം, അമല്‍ ഡാന്നി, ജെസ്റ്റിന് കിഴക്കേക്കൂറ്റ്, റ്റോം തോമസ് എന്നിവരാണ്.
ഹൈസ്ക്കൂള് തലത്തില്‍ ഒന്നാം സമ്മാനത്തിന് വിനു മാങ്ങാട്ടില്‍ സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് വൈബിഎന് ടീമാണ്. ടീം ക്യാപ്റ്റന്‍ ഷോണ്‍ ജോര്‍ജ്, ടീമംഗങ്ങള്‍ ജെറമി അണലില്‍, ഷോണ്‍ ചൊള്ളസേല്, ജോഷ്വ കോര, ജോഷ്വ മാത്യൂ, ജെയ്സണ്‍ കല്ലിടുക്കില്‍, ജോഷ്വ ആലപ്പാട്ട്, റിന്‍സ് ബെന്നി, ജേക്കബ് ജെയിംസ്, ഡാന്നി മാത്യു, സെബിന് തോമസ്, റോബിന് ലൂക്ക്, സ്റ്റീവ് എബ്രഹാം, റ്റിമ്മി മാത്യൂ, ഡെറിക് തച്ചേട്ട്, സാം എബ്രഹാം എന്നിവരാണ്.
രണ്ടാം സമ്മാനം ഷിബു മുളയാനിക്കുന്നേല്‍ സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡ് ട്രോഫിയും അര്‍ഹരായത് മെയ് വുഡ് മീന്‍സ്ട്രീറ്റ്സ് ടീമാണ്. ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ സക്കറിയ. ടീമംഗങ്ങള്‍ ജേക്കബ് സക്കറിയ, നവീന്‍ ജേക്കബ്, ജേക്കബ് മാത്യു, ജോഷ്വ മാത്യു, ജൂബിന്‍ വെട്ടിക്കാട്, നിക്കളോസ് ജോണ്‍, സിജോ ജോസഫ്, റോണല്‍ കവലയ്ക്കല്‍, കാലിബ് തോമസ്, ജെയ്ലന് ജോസഫ്, എഡ് വിന് ജോസഫ് എന്നിവരാണ്.
കോളേജ് തലത്തില്‍ എംവിപി ജോവിന് ഫിലിപ്പ് ഹൈസ്ക്കൂള് തലത്തില്‍ എംവിപി റ്റിമ്മി മാത്യുവും ആണ്.
ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റേഴ്സ് മനോജ് അച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, കാല്വിന് കവലയ്ക്കല്‍, ടോബിന് മാത്യു എന്നിവരായിരുന്നു