ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ന്യൂസ് വെബ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ധനസമാഹാരം നടത്തുന്നു. സെപ്തംബർ 21 നു ചൊവ്വാഴ്ച്ച വൈകുന്നേരം 6.30 സിത്താർ പാലസ് റെസ്റ്റോറന്റിൽ നടക്കുന്ന ഡിന്നർ നൈറ്റ്ധനസമാഹാര ചടങ്ങിൽ റോക്‌ലാൻഡ് കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് എഡ് ഡേ മുഖ്യാതിഥിയായിരിക്കും. അഡ്രസ് : 38 ORANGE TOWN SHOPPING CENTER, ORANGEBURG , NEWYORK 10962.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്നത്. പബ്ലിക്ക് അഡ്വക്കേറ്റിനെകൂടാതെ രണ്ടു മുനിസിപ്പൽ ഓഫീസർമാരാണ് ന്യൂയോർക്ക് സിറ്റിയിലെ മുഴുവൻ വോട്ടർമാരും ചേർന്ന് തെരഞ്ഞെടുക്കുന്നത്. വിപുലമായ അധികാരപരിധിയുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ പബ്ലിക്ക് അഡ്വക്കേറ്റ് ആയിരിക്കും ന്യു യോർക്ക് സിറ്റി മേയർ മരണപ്പെടുകയോ മേയർ പെട്ടെന്ന് സ്ഥാനമൊഴിയുകയോ ചെയ്താൽ ആ സ്ഥാനം വഹിക്കുക പിന്തുടർച്ചാവകാശത്തിനു ആദ്യത്തെ പരിഗണന ലഭിക്കുക.സിറ്റിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാട്ടുക, തെറ്റായ കാര്യങ്ങൾ തിരുത്തുക, ജനശബ്ദമായി പ്രവർത്തിക്കുകയും ചെയ്യുക എന്ന സുപ്രധാന ചുമതലയാണ് ന്യൂയോർക്ക് സിറ്റി കൗൺസിലിലെ നോൺ വോട്ടിംഗ് അംഗമായ പബ്ലിക്ക് അഡ്വക്കേറ്റിന്റെ ചുമതല . ഇപ്പോഴത്തെ മേയർ ബിൽ ഡി ബ്ളാസിയോ നേരത്തെ പബ്ലിക്ക് അഡ്വക്കറ്റായിരുന്നു. നിലവിലുള്ള പബ്ലിക്ക് അഡ്വക്കറ്റു ജുമാനെ വില്യംസ് (ഡമോക്രാറ്റ്) ആണ് ദേവിയുടെ എതിരാളി.
പ്രമുഖ പെയിൻ മെഡിസിൻ ഡോക്ടർ, മാധ്യമ പ്രവർത്തക, സാമൂഹ്യപ്രവർത്തക, തുടങ്ങിയ നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണയുമായി മലയാളി സമൂഹം രംഗത്ത് എത്തിയിട്ടുണ്ട്. പാർട്ടി വർഗ വർണ ഭേദമന്യേ നിരവധി സംഘടനകളും ഗ്രൂപ്പുകളും ദേവിക്കുവേണ്ടി ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മലയാളിയായ ഡോ. ദേവിയെ പിന്തുണയ്ക്കാൻ കേരള ടൈംസ് പാർട്ടി ബേദമന്യേ പിന്തുണയ്ക്കുകയാണ്. എല്ലാ മലയാളികളും സെപ്റ്റംബർ 21 നു നടക്കുന്ന ധന സമാഹാര പരിപാടിയിൽ പങ്കെടുക്കണമെന്ന് കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ, ഡെപ്യൂട്ടി എഡിറ്റർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ അഭ്യർത്ഥിച്ചു.
ഫോക്സ് ന്യൂസ്, ഏഷ്യാനെറ്റ്, സി .എന്‍.എന്‍, സി.ബി.എസ്, ഡോ. ഓസ് ഷോ എം.എസ്.എൻ. ബി.സി,സി.എൻ.ബി.സി, എൻ.ബി.സി ന്യൂസ്, ഐ ടി വി ഫോക്സ് 5 എൻ വൈ തുടങ്ങിയ ദേശീയ അന്തർദേശീയ ചാനലുകളിൽ ആരോഗ്യ വിദഗ്ധയെന്ന നിലയിൽ നിരവധി ചർച്ചകളിലും പ്രോഗ്രാമുകളിലുമായി 500 ൽ പരം എപ്പിസോഡുകളിൽ ഡോ. ദേവി പങ്കെടുക്കുകയൂം അവതരണം നടത്തുകയും ചെയ്തിട്ടുണ്ട്. ബയോളജിയിലും ഇക്കണോമിക്സിലും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇരട്ട ബിരുദമെടുത്ത ദേവി അതേ യൂണിവേഴ്സിറ്റിയിലെ ഫെനിബെർഗ് സ്കൂൾ ഓഫ് മെഡിസിസിനിൽ നിന്ന് എംഡിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഇന്റേൺഷിപ്പും റെസിഡെൻസിയും ഫെലോഷിപ്പും പൂർത്തിയാക്കിയ ശേഷം കൊളംബിയ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂളിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി. ഇപ്പോൾ എൻ.വൈ.യുവിലെ ഗ്രോസ്മാന് സ്കൂൾ ഓഫ് മെഡിസിനിലെ ഫാക്കലേറ്റിയായും പ്രവർത്തിക്കുന്നു.
2020 ഡിസംബറില്‍ കോവിഡ് രോഗ ബാധിതയായ ദേവി രോഗാവസ്ഥയിൽ ഇരിക്കെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് ഹോർമീസ് തളിയത്തിനും രണ്ട് വയസുള്ള മൂത്ത മകള്‍ക്കും കോവിഡ് ആയിരുന്നു. പ്രസവ വേദന അനുഭവിച്ചുകൊണ്ടിരിക്കെ ഒരു ആംബുലൻസുപോലും ലഭിക്കാത്ത ഘട്ടത്തില്‍ ആശുപത്രിയിലേക്ക് നടന്നു പോകേണ്ടി വന്നതും ഏറെ വിഷമത നേരിട്ടതും ദേവി വിവരിച്ചിക്കുന്നു. ഇത്തരം അനശ്ചിതാവസ്ഥയിൽ നിന്നും ഉടലെടുത്തതാണ് പബ്ലിക്ക് അഡ്വക്കറ്റായി മത്സരിക്കാൻ അവർക്ക് പ്രേരകണയായത്.
ധന സമാഹാര മീറ്റിംഗിൽ പങ്കെടുക്കാൻ ബന്ധപ്പെടുക:
പോൾ കറുകപ്പള്ളിൽ: (845)553-5671 ഫ്രാൻസിസ് തടത്തിൽ : (973) 518-3447 ബിജു ജോൺ കൊട്ടരക്കര: (516)445 -1873 ലീല മാരേട്ട്: (646) 539-8443 ജോർജ് ജെയിംസ്: (201) 446- 6597 തോമസ് കോശി: (914) 310-2242 തോമസ് നൈനാൻ: (845) 709-3791 ടെറൻസൺ തോമസ്: (914) 255-0176 മിനി ടോണി ജോസഫ്: (845) 300-2201