മഞ്ച് ഓണാഘോഷവും പുരസ്കാരദാനവും വര്‍ണ്ണശബളമായി – ഫ്രാന്‍സിസ് തടത്തില്‍

Spread the love

Picture

ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ് താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവര്‍ക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാര്‍, മുത്തുക്കുടയുടെ അകമ്പടിയോടെ സര്‍വ്വാഭരണ ഭൂഷണിതനായി രാജകീയ വസ്ത്രവും കിരീടവുമണിഞ്ഞെത്തിയ മാഹാബലി തമ്പുരാന്‍ രാജകീയ പ്രൗഢിയോടെ എഴുന്നെള്ളിയപ്പോള്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് പള്ളി ഓഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ കേരള തനിമകൊണ്ടു സമ്പൂര്‍ണ വിരാജിതമായി.മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്യു)ടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച നടന്ന ഈ വര്‍ഷത്തെ ഓണാഘോഷം സമാനതകളില്ലാത്ത ഉത്സവ മേളമായി മാറി.

Picture2

വൈകുന്നേരം ആറിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പള്ളിയുടെ പാര്‍കിംഗ് ലോട്ടില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര ഓഡിറ്റോറിയത്തില്‍ പ്രവേശിച്ച ശേഷം മുന്‍ നിരയില്‍ നീങ്ങിയ താലപ്പൊലിയേന്തിയ മങ്കമാര്‍ സ്‌റ്റേജിനിരുവശവും അണി നിരന്നു. പിന്നാലെയെത്തിയ ചെണ്ടമേളക്കാര്‍ കൊട്ടിത്തിമര്‍ത്തുകൊണ്ട് വേദി കീഴടക്കി. തുടര്‍ന്ന് മുത്തുക്കുടയുടെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു.

Picture3

ഒപ്പം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍, മഞ്ച് ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും മാവേലിയെ അനുഗമിച്ചിരുന്നു. ചെണ്ട മേളക്കാരുടെ മേളക്കൊഴുപ്പിനൊപ്പം കാണികളും ഹര്‍ഷാരവും മുഴക്കിയപ്പോള്‍ മാവേലി മന്നന്‍ പ്രജകള്‍ക്ക് ആശിര്‍വാദമര്‍പ്പിച്ചുകൊണ്ടിരുന്നു.

Picture

ചെണ്ടമേളക്കാര്‍ കൊട്ടിക്കലാശം നടത്തിയതിനു ശേഷം മാവേലി മന്നന്‍ ഓണാശംസകള്‍ നേര്‍ന്നു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി െ്രെടസ്‌റ്റേറ്റ് മേഖലയിലെ വിവിധ അസോസിയേഷനുകളില്‍ മാവേലി വേഷം കെട്ടിവരുന്ന അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു മഞ്ച് ഓണത്തിനായി മാവേലി വേഷം കെട്ടിയത്. മാവേലി വേഷത്തില്‍ അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ പത്താമത്തെ വേദിയായിരുന്നു മഞ്ചിന്റേത്.

തുടര്‍ന്ന് മഞ്ചിന്റെ അംഗങ്ങളായ മലയാളി മങ്കമാര്‍ തിരുവാതിരയാടി വേദിയെ വീണ്ടും സജീവമാക്കി.കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ… എന്നു തുടങ്ങുന്ന യൂസഫലി കേച്ചേരി രചിച്ച സ്‌നേഹം എന്ന ചിത്രത്തില്‍ ആരഭി രാഗത്തില്‍ പെരുമ്പാവൂര്‍ രവീന്ദ്രനാഥ് ഈണം നല്‍കിയ ഈ ഗാന ശകലത്തെ അര്‍ത്ഥപൂര്‍ണമാക്കിയ അസല്‍ നൃത്തം തന്നെയാണ് മഞ്ചിന്റെ അംഗനമാര്‍ അടിയത്. നടന ചടുലതയും ആകാര ഭംഗിയും ഒത്തു ചേര്‍ന്ന ശൃംഗാര ലാസ്യലയ ഭാവങ്ങള്‍ കോര്‍ത്തിണക്കിയ തിരുവാതിരയോടെ ഓണാഘോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. തുടര്‍ന്ന് മഞ്ച് ട്രസ്റ്റി ബോര്‍ഡ് അംഗം രാജു ഫിലിപ്പ് ലോകം മുഴുവന്‍ സുഖം പകരാനായി… എന്ന പ്രാത്ഥന ഗാനമാലപിച്ചു. ജോവാന മനോജ് ഓപ്പണിംഗ് ഡാന്‍സ് അവതരിപ്പിച്ചു.

Picture

തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. 9/11 അനുസ്മരണ ദിനമായ അന്ന് ആ ദുരന്തത്തില്‍ മരിച്ച നിരപരാധികളായ എല്ലാ അമേരിക്കക്കാര്‍ക്കു വേണ്ടിയും ഐഡ കൊടുങ്കാറ്റില്‍ മരണമടഞ്ഞവര്‍ക്കും വേണ്ടിയുള്ള മൗന പ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഡാന്‍സ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയുടെയും മഞ്ച് ഓണാഘോഷത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഭദ്ര ദീപം കൊളുത്തികൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം ഓണ സന്ദേശം നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *