ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്നേഹാദരവ് സംഘടിപ്പിച്ചു – പോള്‍ ജോര്‍ജ് പൂവത്തേരില്‍

Picture

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനത്തിന്റെ 1971 മുതൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരുമായുള്ള തലമുറസംഗമം “സ്നേഹാദരവ്”എന്ന പേരിൽ സംഘടിപ്പിച്ചു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകവികാരി റവ. ഫാ. ബിനീഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ തലമുറ സംഗമത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ഇടവകയുടെ മുൻ വികാരിയും ദുബായ് യുവജനപ്രസ്ഥാനം മുൻകാല പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്ക്കോപ്പ എന്നിവർ മുഖ്യസന്ദേശം നൽകി.

1971 മുതൽ നാളിതുവരെ വിവിധ കാലയളവിൽ ദുബായ് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ പ്രതിനിധി ആയി പള്ളിയിൽ നിലവിൽ ഉള്ള സീനിയർ അംഗമായ ടി സി ജോർജിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ദുബായ് യുവജനപ്രസ്ഥാനത്തിന്റെ പഴയകാല പ്രവർത്തനങ്ങൾ സൂം പ്ലാറ്റഫോമിൽ 1971 മുതൽ പ്രസ്ഥാനത്തിൽ പ്രവൃത്തിച്ചുരുന്ന മുതിർന്ന അംഗങ്ങൾ പങ്ക് വെച്ചപ്പോൾ മരുഭൂമിയിലെ മലങ്കര മക്കളുടെ ചരിത്രത്തിലോട്ടുള്ള തിരിഞ്ഞുനോട്ടമായി. ഇടവക സഹവികാരി റവ ഫാ സിബു തോമസ്, P.M. മാത്യു കോർ എപ്പിസ്കോപ്പ,സീനിയർ അംഗങ്ങളായ P. K ചാക്കോ, ജോസ് ജോൺ, ഇടവക ട്രസ്റ്റി സുനിൽ സി. ബേബി, ഇടവക സെക്രട്ടറി ബാബു കുരുവിള മണത്ര, ദുബായ് യുവജന പ്രസ്ഥാനം ഭാരവാഹികൾ , ജൂബിലി ഭാരവാഹികൾ, യുവജന പ്രസ്ഥാന അംഗങ്ങൾ എന്നിവർ തലമുറ സംഗമത്തിൽ പങ്കു ചേർന്നു

യുഎ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും, ഇന്ത്യ ഉൾപ്പടെ അനേക രാജ്യങ്ങളിൽ നിന്ന് ദുബായ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല അംഗങ്ങൾ പങ്കെടുക്കുകയും , പ്രസ്ഥാനത്തിന്റെ ചരിത്രവും, നാളിതുവരെ യുള്ള അതിൻ്റെ പ്രവർത്തനങ്ങളും പുതുതലമുറയുമായി പങ്ക് വെക്കുകയും ചെയ്തപ്പോൾ തലമുറസംഗമം ഏവർക്കും ഒരു നവ്യാനുഭവമായി.

Leave Comment