മഗംളപത്രം എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനം : രമേശ് ചെന്നിത്തല

സര്‍ക്കാരുകള്‍ക്ക് മഗംളപത്രം എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും നിര്‍ഭയവും സത്യസന്ധവുമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് മാധ്യമധര്‍മ്മമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സ്വതതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ജനാധിപത്യത്തിന് ഭൂഷണം. ഭീഷണിപ്പെടുത്തി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു. വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാതെ സാമ്പത്തികമായി തളര്‍ത്തുന്ന തന്ത്രമാണ് സര്‍ക്കാരുകള്‍ പയറ്റുന്നത്. എന്നിട്ടും വഴങ്ങാത്ത മാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ദ്രോഹിക്കുന്നു. നരേന്ദ്ര മോദി കേന്ദ്രത്തില്‍ നടപ്പാക്കുന്നത് അതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട ഭീകരത വളര്‍ന്നു വരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓര്‍മ്മകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ്.സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ മാതൃകയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാജഭരണത്തിന്റെ സര്‍വാധിപത്യത്തിനെതിരായി തൂലിക ചലിപ്പിച്ച പോരാളിയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

ഈശ്വരനെതിരെ മുഖപ്രസംഗമെഴുതാന്‍ തുനിഞ്ഞ പത്രാധിപര്‍ | Swadeshabhimani Ramakrishna Pillai death anniversary

സ്വദേശാഭിമാനി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 29-ാം തവണയാണ് നാടുകടത്തിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്. സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിന്‍കരയിലും അനുസ്മരണ പരിപാടികള്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു.

കോവിഡ് പച്ഛാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന പത്രപ്രവര്‍ത്തക,ഫോട്ടോഗ്രാഫര്‍ ്‌വാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുമെന്ന് സ്വദേശാഭിമാനി സ്മാരക സമിതി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു.

സ്വദേശാഭിമാനി സ്മാരക സമിതി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, വര്‍ക്കല കഹാര്‍, സോളമന്‍ അലക്‌സ്, എംആര്‍ തമ്പാന്‍,പി കെ വേണുഗോപാല്‍, കെഎസ് ഗോപകുമാര്‍,കോളിയൂര്‍ ദിവാകരന്‍ നായര്‍,ജോണ്‍സണ്‍ ജോസഫ്,കമ്പറ നാരായണന്‍,കോട്ടാത്തല മോഹന്‍, ശാസ്തമംഗലം മോഹന്‍,എം സുന്ദരേശന്‍ നായര്‍, എംഎ പത്മകുമാര്‍, പുളിമൂട് ഹരി, തൈക്കാട് ശ്രീകണ്ഠന്‍,വാഴൂര്‍ക്കോണം ചന്ദ്രശേഖരന്‍,മണ്ണാമൂല രാജന്‍,വലിയശാല പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *