മഹാമാരി കാലത്തെ സേവനം: ആരോഗ്യ രംഗത്തു നിന്ന് ഒരാളെ പ്രസ് ക്ലബ് അവാർഡ് നൽകി ആദരിക്കുന്നു – അനിൽ മറ്റത്തികുന്നേൽ

Picture

കോവിഡ് മഹാമാരി ആഞ്ഞടിച്ചത് ശത്രുവിന്റെ ആക്രമണം പോലെ ആയിരുന്നു. അതിനെ നേരിട്ട പോരാളികളാകട്ടെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച ഡോക്ടർമാരും നഴ്‌സുമാരും മറ്റു പ്രവർത്തകരും. സ്വന്തം ജീവൻ അവഗണിച്ച് അവർ പ്രത്യേക വസ്ത്രങ്ങളും ധരിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയത് ഈ അടുത്തകാലത്തെ ഏറ്റവും ധീരോദാത്തമായ പ്രവർത്തനമായിരുന്നു. അത് പോലെ തന്നെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തനവും. അവരുടെ ത്യാഗത്തിനു മുന്നിൽ ലോകം അവരെയെല്ലാം നമിക്കുന്നു.

അവരുടെ സേവനത്തിനു നന്ദി സൂചകമായി മികച്ച പ്രവർത്തനം കാഴ്ച വച്ച ആരോഗ്യ രംഗത്തെ ഒരു വ്യക്തിയെ പ്രസ് ക്ലബ് ആദരിക്കുന്നു. ആദരവ് അർഹിക്കുന്ന ഒട്ടേറെ പേർ ഉണ്ടെന്നതിൽ തർക്കമില്ല. എല്ലാവർക്കും വേണ്ടി ഒരു വ്യക്ത്തിയെയെങ്കിലും ആദരിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.

നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടക്കുന്ന പ്രസ് ക്ലബ് അന്താരാഷ്‌ട്ര കോൺഫറൻസിൽ അവാർഡ് സമ്മാനിക്കും

അവാർഡിന് അർഹരായവരെ ഒക്ടോബർ 31നു മുൻപ് മുഴുവൻ വിശദാംശങ്ങളുമായി [email protected] ഇമെയിൽ കൂടി അയക്കുകയോ ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *