പ്രവാസി മലയാളി ഫെഡറേഷനെ അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ്

Spread the love

പ്രവാസി മലയാളി ഫെഡറേഷനെ അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ്.പി പി ചെറിയാൻ (പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ഡാളസ് പ്രവാസി മലയാളി ഫെഡറേഷൻ മുൻ പേട്രൺ മോൻസൺ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി ബന്ധപെട്ടു വിവിധ ചാനലുകളിൽ പലപ്പോഴായി വന്ന വാർത്ത പ്രവാസി മലയാളി ഫെഡറേഷൻ എന്ന സാമൂഹ്യസാംസ്ക്കാരിക സംഘടനക്ക് തികച്ചും അപകീർത്തികരമായ സംഗതിയാണ്.ഒരു വ്യക്തി സ്വന്തം നിലയിൽ ചെയ്ത കുറ്റകൃത്യത്തിന് സംഘടനയുടെ പേര് ചേർത്ത് അപമാനകരമായ നിലയിൽ പ്രസ്താവിച്ചത് പത്രധർമ്മത്തിന് യോജിക്കാത്ത ഹീനകർമ്മമാണ്. പ്രസ്തുത വ്യക്തി മറ്റനവധി സംഘടനകളിലും അംഗമായും ഔദ്യോഗിക പദവിയിലും ഇരിക്കെ പി.എം.എഫിനെ മാത്രം അപകീർത്തിപ്പെടുത്തിയത് തികഞ്ഞ ഗൂഢാലോചനയുടേയും വ്യക്തമായ രണയിലൂടെയാണെന്നതും സ്പഷ്ടമാണ്.

ദൃശ്യമാധ്യമംഗളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റം പ്രവാസി മലയാളി ഫെഡറേഷനും അതിലെ മാന്യ അംഗങ്ങൾക്കും ഏല്പിച്ച മാനഹാനി പൊറുക്കാനാവുന്നതോ നികത്താനാവുന്നതോ അല്ല. ലോകമെമ്പാടുമുള്ള പ്രവാസികളും, കേരളത്തിൽ നിന്നുള്ള പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക നേതാക്കന്മാരും അംഗങ്ങളായുള്ള പി.എം.എഫ് എന്ന സംഘടന നിരന്തരം സാമൂഹ്യസാംസ്ക്കാരി ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.സ്തുത്യർഹമായ രീതിയിൽ സാമൂഹ്യ നന്മക്കായുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എം.എഫിനെ മന:പൂർവ്വം വ്യക്തമായ ദുരുദ്ദേശ്യത്തോടെ അപകീർത്തിപ്പെടുത്തിയത് തികച്ചും അപലപനീയമാണ്.അടിയന്തിരമായി ചാനലുകൾ ചെയ്ത അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്താനുള്ള മാർഗ്ഗം സ്വീകരിക്കാത്ത പക്ഷം വാർത്ത പ്രസിധീകരിച്ച ചാനലുകൾക്കെതിരെ മാനനഷ്ടത്തിനായുള്ള സിവിൽ / ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡയറക്ടർ ബോർഡ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ,ഗ്ലോബൽ ചെയർമാൻ ജോസ് ആൻറണി കാനാട്ട്.എന്നിവർ മുന്നറിയിപ്പ് നൽകി.

പി പി ചെറിയാൻ :  (പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

Author

Leave a Reply

Your email address will not be published. Required fields are marked *