ഗവിയുടെ ഹൃദയം തൊട്ടറിഞ്ഞ് രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പരിപാടി

Spread the love

പത്തനംതിട്ട:ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയുമായിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി ഗവിയിലെത്തിയ മുന്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രദേശവാസികള്‍ സ്വീകരിച്ചത്.

           

ഗാന്ധി ജയന്തി ദിനത്തില്‍ മഹാന്മാജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് ഗവി നിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച രമേശ് ചെന്നിത്തല എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ              

ആദരിച്ചു.ഗവിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണവും 62 വൃദ്ധ മാതാപിതാക്കള്‍ക്ക് കമ്പിളിപ്പുതപ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ കമ്പിളി ഉടുപ്പുകള്‍, പഠനോപകരണക്കള്‍ ഫാന്‍സി സാധനങ്ങള്‍ വിതരണവും നടന്നു.
രാജീവ് യൂത്ത് ഫൗണ്ടേഷന്‍ വിഭാവനം ചെയ്ത ‘വിഷപ്പ് രഹിത ഗവി ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും
നിര്‍വ്വഹിക്കപ്പെട്ടു.
പത്തനംതിട്ടയില്‍ വ്യാപകമായ കളളവോട്ടും വെട്ടിമാറ്റലും; ആരോപണവുമായി ആന്റോ ആന്റണി എംപി

ആന്റോ ആന്റണി എംപിയുടെ കോവിഡ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, പള്‍സ് ഓക്‌സീമീറ്ററുകള്‍ എന്നിവയുടെ
വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു

ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഗവിയിലെ രണ്ട് കുഞ്ഞുങ്ങളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അദ്ദേഹം ഏറ്റെടുത്തു
വിധവയായ ആനന്ദവല്ലിയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ആങ്ങമൂഴി കൊച്ചാണ്ടിയില്‍ നിര്‍വ്വഹിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍,ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ എം അഗസ്റ്റി,വെട്ടൂര്‍ ജ്യോതി പ്രസാദ് ,എബ്രഹാം മാത്യു പനച്ചിമൂട്ടില്‍, അഡ്വ: പ്രാണകുമാര്‍ ,രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട, ഷെമീര്‍ തടത്തില്‍, രതീഷ് കെ നായര്‍, ജോയല്‍ മാത്യു, ജിതിന്‍ പോള്‍ ജെ ബ്രദേഴ്‌സ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *