സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കും

Spread the love

സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ എന്ന സർക്കാരിന്റെ ലക്ഷ്യം യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഇതിന് വേണ്ട ഘട്ടം ഘട്ടമായുള്ള പ്രയത്‌നത്തിലാണ് റവന്യൂ വകുപ്പെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് സജ്ജമാക്കും: റവന്യൂ മന്ത്രി കെ രാജന്‍

പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത്. ഭൂമി കൈവശം വയ്ക്കുന്നവർക്ക് പട്ടയം നൽകുകയെന്ന മഹത്തരമായ കാര്യമാണ് സർക്കാർ ചെയ്യുന്നത്.  പ്രതിസന്ധികളുടെ ചുവപ്പ് നാടയിൽ കുടുങ്ങാതെ എല്ലാ കൈവശക്കാർക്കും ഭൂമി നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി കൂട്ടിചേർത്തു. ജില്ലാകലക്ടർ ഹരിത വി കുമാർ,  സനീഷ് കുമാർ ജോസഫ് എം എൽ എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, വൈസ് പ്രസിഡന്റ്‌ ആതിര ദേവരാജ്, ജില്ലാ പഞ്ചായത്ത്‌ അംഗം ജെനീഷ് പി ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷാന്റി ജോസഫ്, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *