വനമേഖലകളിൽ ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മുഖ്യമന്ത്രി

Spread the love

സംസ്ഥാനത്തെ വനമേഖലകളിൽ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് കൊണ്ട് പറഞ്ഞു.

വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തി വന്യജീവികള്‍ക്ക് വിട്ടുനല്‍കുകയും മനുഷ്യരുടെ ആവാസവ്യവസ്ഥ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതിലൂടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്ന അവസ്ഥ കുറയ്ക്കാനാകും. വനവിഭവങ്ങളുടെ കുറവാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്. ഇത് നേരിടുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വനഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള യൂക്കാലിപ്‌സ്, അക്കേഷ്യ പോലുള്ള വൃക്ഷങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ചുമാറ്റി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന സ്വാഭാവിക വനം സൃഷ്ടിക്കാനുള്ള പദ്ധതി നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *