തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

Spread the love

കെ ഇ.ആര്‍ അദ്ധ്യായം 23, ചട്ടം 6(4) ന്‍റെ പ്രൊവൈസോ പ്രകാരം എല്ലാ പൂര്‍ണ്ഹൈസ്കൂളുകളിലും ആഴ്ചയില്‍ അഞ്ചോ അതില്‍കൂടുതലോ പിരീഡ് ലഭ്യമാണെങ്കില്‍ ഒരുകായികാധ്യാപക തസ്തിക അനുവദിക്കാവുന്നതാണ്.
ഇതേ അധ്യായം, ചട്ടം 6 ബി 2 (എ) പ്രകാരം ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളില്‍ അഞ്ഞൂറോ അതില്‍ കൂടുതലോ കുട്ടികള്‍ പഠിക്കുന്ന സാഹചര്യത്തില്‍ ഒരു കായികാധ്യാപകനെ (ഏതെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക) അനുവദിക്കാവുന്നതാണ്. 03.07.1990 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, കായികവിദ്യാഭ്യാസത്തില്‍ ഹയര്‍ സെക്കന്‍ററിയിലെ ഒരുബാച്ചിന് ആഴ്ചയില്‍ 2 പിരീഡ്അനുവദിച്ചിട്ടുണ്ടെങ്കിലും കായികാധ്യാപകതസ്തികകള്‍

അനുവദിച്ചിട്ടില്ല.എന്നാല്‍ ഹൈസ്കൂളിലെ കായികാധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് ഈ പിരീഡ്കൂടികണക്കിലെടുക്കുന്നത്25/02/2015 ലെ സര്‍ക്കാര്‍ഉത്തരവ് പ്രകാരം നിര്‍ത്തല്‍ ചെയ്യുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ കായികാധ്യാപകതസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്ന വിഷയം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്‍, 06.12.2014 ന്പുറത്തിറക്കിയവിജ്ഞാപന പ്രകാരം പ്രൈമറി ക്ലാസ്സുകളിലേക്ക് ഡിപ്ലോമഓഫ്ഫിസിക്കല്‍എഡ്യൂക്കേഷനും(ഡി.പി.ഇ.ഡി.) ഹൈസ്കൂള്‍ ക്ലാസുകളിലേക്ക്ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍എഡ്യൂക്കേഷനും(ബി.പി.ഇ.ഡി/ബി.പി.ഇ) ഹയര്‍ സെക്കന്‍ററിക്ലാസുകളിലേക്ക് ബി.പി.ഇ.ഡി. യും മാസ്റ്റര്‍ഇന്‍ഫിസിക്കല്‍ എഡ്യൂക്കേഷനും (എം.പി.ഇ.ഡി.)കായികാധ്യാപക തസ്തികയിലേക്കുള്ളഅടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.സംസ്ഥാനത്തെ കായികാധ്യാപക തസ്തികകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാക്കുന്ന വിഷയം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 08/07/2019 ന്പ്രപ്പോസ്സല്‍ സമര്‍പ്പിച്ചിരുന്നു.

ഇവയില്‍ തസ്തിക നിര്‍ണ്ണയ മാനദണ്ഡംപരിഷ്കരിക്കുന്ന വിഷയം, നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പരിഗണനാര്‍ഹമല്ലെന്ന്ബോധ്യപ്പെട്ടിട്ടുണ്ട്.യോഗ്യത പുതുക്കുന്ന വിഷയത്തില്‍എസ്.സി.ഇ.ആര്‍.ടി യുടെ റിപ്പോര്‍ട്ട്ല ഭ്യമായത്.പരിശോധിച്ച വേളയില്‍ പ്രയോഗിക തലത്തില്‍വരാവുന്ന ചിലസ്പഷ്ടീകരണങ്ങള്‍പരിശോധിച്ച്സമര്‍പ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട്ആവശ്യപ്പെട്ട് 29/09/2021 ല്‍ സര്‍ക്കാര്‍ കത്ത്നല്‍കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട്ലഭ്യമാകുന്ന മുറയ്ക്ക്, പരിശോധിച്ച് പ്രസ്തുതവിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *