ശ്രീ. യു.എ ലത്തീഫ് എം.എല്‍.എ കേരള നിയമ സഭയുടെ ചട്ടം 304 പ്രകാരം സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടി

എം.എ ലത്തീഫ് കാസര്‍കോട് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി | Malayalam News

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍തുറക്കാത്തതു കാരണം കുട്ടികളിലുരക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടപ്രശ്നങ്ങള്‍പരിഹരിക്കുന്നതിന്സഹായകരമാംവിധം “ഉള്ളറിയാന്‍’ എന്നപരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുന്നു.കുട്ടികളുടെപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍മന:ശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്.ഒപ്പം തന്നെകായികക്ഷമതയുംആരോഗ്യവുംസംബന്ധിച്ചവീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.വിക്ടേഴ്സ് ചാനല്‍ വഴി ഇത്തരം ക്ലാസ്സുകള്‍ കൂടിസംപ്രേക്ഷണം ചെയ്യുന്നുണ്ട്.മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധപ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ഇപ്പോള്‍തന്നെജീവിത നൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്’ഉല്ലാസപ്പറവകള്‍’ എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുനടന്നുവരുന്നു.ഈപേരില്‍ പ്രത്യേക പഠന സാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ടു പേകുന്നത്.

കുട്ടികളുടെ മാനസിക ആരോഗ്യം ഈ പദ്ധതിയുടെമുഖ്യപരിഗണനയാണ്.ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍
(ഒ.ആര്‍.സി.) എന്ന പദ്ധതിയും സ്കൂള്‍കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്.കുട്ടികളുടെ വൈകാരികവും മാനസികവുമായക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്.ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു
വരുത്താന്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍തലത്തില്‍കുട്ടികളുടെയുംരക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു കേന്ദ്രീകൃത മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
ആ മൊഡ്യൂളിന്‍റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകതല പരിശീലനം നല്‍കുന്നതാണ്.അപ്രകാരം പരിശീലനം ലഭിച്ചഅദ്ധ്യാപകര്‍ ക്ലാസ്സ്അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ചബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കുന്നതാണ്.സ്കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ ഇത്സംബന്ധിച്ച ക്ലാസ്സുകള്‍ കുട്ടികള്‍ക്കും നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *