07/10/2021 ന് അഡ്വ . വി ജോയി എം.എല്‍.എയുടെ സബ്മിഷന് ബഹു. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

Spread the love

സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായും അതോടൊപ്പം
പൊതുജനങ്ങളുടെ ജിവനോപാധി സംരക്ഷിക്കുന്നതിനുമായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അതത് സമയത്തെ കോവിഡ് വ്യാപന തോതും
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ നിരക്കും സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പുരോഗതിയും ഇതുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക

ആരോഗ്യ പരിപാലന വിഷയങ്ങളും കണക്കിലെടുത്ത ശേഷമാണ് ഓരോ സമയത്തും ആവശ്യമായ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുന്നത്. ബഹു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പ് യോഗത്തിന് അനുസരിച്ചാണ് ഘട്ടംഘട്ടമായി സംസ്ഥാനത്തെപ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളെ കര്‍ശനമായ നിബന്ധനകള്‍ കൃത്യമായി പാലിച്ചുകൊണ്ട് തുറന്ന്
പ്രവര്‍ത്തിക്കാന്‍ ഉത്തരവായിട്ടുള്ളത്. സംസ്ഥാനത്തെ ഇനിയുള്ള കോവിഡ് സാഹചര്യവും വാക്സിനേഷന്‍ നിരക്കും വിലയിരുത്തിയതിന് ശേഷം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകളില്‍ തീരുമാനം ഉണ്ടാകുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *