ഗവിയിലെ കെഎസ്എഫ്ഡിസി കോളനിയിലെ ശോചനീസ്ഥ പരിഹരിക്കണം: രമേശ് ചെന്നിത്തല മന്ത്രിമാര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം:പത്തനംതിട്ട ജില്ലയിലെ ഗവിയിലെ കെ.എഫ് ഡി സി കോളനിയുടെ ശോചനീയവ സ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വനം വകുപ്പ് മന്ത്രി ശശീന്ദ്രനും പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ.രാധാകൃഷണനും കത്ത് നല്‍കി
പട്ടികജാതി പട്ടിക വകുപ്പ് കോളനികളുടെ ശോചനീയവസ്ഥ നേരില്‍ കണ്ട് അവ പരിഹരിക്കുന്നതിനു കെ.പി സി സി പ്രസിഡന്റ് ആയിരിക്കെ രുപം നല്‍കിയ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഈ കഴിഞ്ഞ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു ഗവി സന്ദര്‍ശിച്ചിരുന്നു. ഇത് പോലെ സംസ്ഥാനത്തെ പതിനാല്

ജില്ലകളിലെയും നിരവധി കോളനികള്‍ സന്ദര്‍ശിക്കുകയും ശോചനീയവസ്ഥ. സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ട് വന്നു പരിഹരിക്കാന്‍ ഗാന്ധിഗ്രാം പദ്ധതി സഹായകമായിട്ടുണ്ട്
ഗവിയലെ സന്ദര്‍ശനത്തിനിടെ അവിടത്തെ ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉടന്‍പരിഹരിക്കന്നമെന്നു അവശ്യപ്പെട്ട് കൊണ്ടാണു മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയത്.

ഉന്നയിച്ച കാര്യങ്ങള്‍

1. കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള എസ്റ്റേറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഈ എസ്റ്റേറ്റുകള്‍ ആകെ കാട്പിടിച്ചുകിടക്കുന്ന അവസ്ഥയിലാണ്. ഇത് പ്രവര്‍ത്തന ക്ഷമമാക്കുകയാണെങ്കില്‍ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കും.
2. കൊച്ചു പമ്പ ഗവി മേഖലകളില്‍ മൊബൈല്‍ഫോണുകള്‍ക്ക് റെയ്ഞ്ചോ, ഇന്റര്‍നെറ്റ് സൗകര്യമോ നിലവിലില്ല. ഇതിന് പരിഹാരം കാണേണ്ടതുണ്ട്
3. കെഎഫ്ഡിസിയില്‍ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളുടെ ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തുന്നതില്‍ മുന്‍കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച്ച മറച്ചുവച്ച് ആധാര്‍കാര്‍ഡിലേയും തിരിച്ചറിയില്‍ കാര്‍ഡുകളിലേയും ഒറിജിനല്‍ രേഖകള്‍ തിരിത്തിക്കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായി തൊഴിലാളികള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം.
4. ഈ കോളനിയില്‍ ആകെ ഒരു ഡിസ്പെന്‍സറിയാണ് നിലവിലുള്ളത്. എന്നാല്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഈ കൊടുംകാട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ ആര്‍ക്കെങ്കില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നാല്‍ ആശ്രയിക്കുന്നത് വണ്ടിപ്പെരിയാറിലുള്ള ആശുപത്രിയെയാണ്. എന്നാല്‍ അവിടേക്ക് എത്തിച്ചേരുന്നതിനുളള ആംബുലന്‍സ് സൗകര്യമോ, മറ്റ് വാഹനസൗകര്യമോ ഇവര്‍ക്ക് ലഭ്യമല്ല.
5. കോവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച 14 ദിവസത്തെ ശമ്പളം ഇവര്‍ക്ക് ലഭിച്ചിട്ടില്ല
6. ഗവി ടൂറിസത്തിലെ തൊഴിലാളികള്‍ക്ക് 2 വര്‍ഷത്തെ യൂണിഫോം മാനേജ്മെന്റ് നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്
7. തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ലൈയിന്‍സുകളുടെ മെയിന്റിന്‍സ് കൃത്യമായി നിര്‍വ്വഹിക്കുന്നില്ല.
8. 3 വര്‍ഷമായി തൊഴിലാളികളുടെ ആശ്രിത നിയമനങ്ങള്‍ നടത്തിയിട്ടില്ല
9. 134 തൊഴിലാളികളുടെ പേരുകള്‍ ട്രേഡ് യൂണിയനുകള്‍ പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസിലേക്ക് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്. തൊഴിലാളികളുടെ നിയമനങ്ങള്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും ചില പരാതികള്‍ നിലനില്‍ക്കുന്നുണ്ട്
10. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വലിയ തോതിലുള്ള അപര്യാപ്തതയും, പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്
11. യാത്രാ സൗകര്യ മടക്കമുള്ള കാര്യത്തിലും ഇവര്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
12. കാട്ടാന അടക്കമുള്ള മറ്റ് വന്യമൃഗങ്ങളുടെ ആക്രമണണങ്ങളില്‍ നിന്ന് കോളനിയെ രക്ഷിക്കുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ആവശ്യമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *