മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി

മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ചു - Malabar News - Most Reliable & Dependable News Portal

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എം.എസ്. ഒഫ്ത്താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എന്‍.ടി.യ്ക്ക് 2 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇ.എന്‍.ടി. പി.ജി. കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ ഇ.എന്‍.ടി. വിഭാഗത്തില്‍ നൂതന ചികിത്സകള്‍ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്‌സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങാനുള്ള നടപടികള്‍

സ്വീകരിച്ചുവരുന്നു. 2013ല്‍ ഈ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായത് ഈ വര്‍ഷമാണ്. എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്‌സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങള്‍ക്കും വരും കാലങ്ങളില്‍ നൂതന ചികിത്സ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *