ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ കേരളപ്പിറവി ആഘോഷിച്ചു.

Spread the love

Picture
മലയാളത്തെയും കേരള സംസ്കാരത്തെയും നെഞ്ചോട് ചേർത്ത്, വിവിധ കലാപരിപാടികളോടെയും, ഫോമയുടെ രാജ്യാന്തര കുടുംബ സംഗമത്തിന്റെ പ്രചാരണ- പ്രവർത്തനങ്ങൾക്ക് തിരശ്ശീല ഉയർത്തിയും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ കേരളപ്പിറവി ആഘോഷിച്ചു. യോങ്കേഴ്‌സിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലും കലാപരിപാടികളിലും നൂറുകണക്കിന് മലയാളികൾ കുടുംബ സമേതം പങ്കെടുത്തു. കൂടാതെ ഫോമയുടെ ഒദ്യോഗിക ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ഉപദേശക സമിതി ചെയർമാൻ ജോൺ സി വർഗ്ഗീസ്, കംപ്ലയൻസ് സമിതി വൈസ് ചെയർമാൻ തോമസ് കോശി, മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് , മുൻ ട്രഷറർ, ഷിനു ജോസഫ്, ദേശീയ സമിതി അംഗങ്ങളായ ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ജുഡീഷ്യൽ സമിതി അംഗം തോമസ് മാത്യു, ഡെൻസിൽ ജോർജ്ജ്, ഗീവർഗ്ഗീസ് ജോർജ്ജ്, ഫോമാ മിഡ് അറ്റലാന്റിക് റീജിയൻ ആർ.വി.പി. ബൈജു വർഗ്ഗീസ്‌ , മെട്രോ റീജിയൻ ആർ.വി.പി. ബിനോയ് തോമസ്, കേരള കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ്, കാൻജ് മുൻ പ്രസിഡന്റ് ജെയിസ് ജോർജ്ജ്, മിഡ് ഹഡ്‌സൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഷീല ജോസഫ്, ഫോമാ പി.ആർ.ഓ. സലിം ഐഷ എന്നവരും പങ്കെടുത്തു.

Picture

മുൻ കേരള ചീഫ് സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ കെ.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സാഹിത്യകാരൻ ബിജയ് മാത്യുസ് കേരളപ്പിറവി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. നാട്യമുദ്രയിലെ കലാകാരികൾ അവതരിപ്പിച്ച വിവിധ നൃത്തനിർത്യങ്ങൾ, ജെംസണിന്റെ സംഗീത വിരുന്ന് തുടങ്ങിയവയും ഉണ്ടായിരുന്നു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ തുടർച്ചയായി നടത്തി വരുന്ന മലയാളി മങ്ക സൗന്ദര്യ മത്സരമായിരുന്നു ആഘോഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇനം . ബുദ്ധിയും, സൗന്ദര്യവും, കേരളീയ വേഷവിധാനവും, മാറ്റുരച്ച മത്സരത്തിൽ ജീനെറ്റ് വർഗ്ഗീസ് മലയാളി മങ്ക കിരീടം ചൂടി. ഡോക്ടർ സ്നേഹ സണ്ണി രണ്ടാം സ്ഥാനത്തെത്തി.

കേരളപ്പിറവി ആഘോഷങ്ങളുടെ വേദിയിൽ , 2022 ൽ മെക്സിക്കോയിലെ കാൻകുനിൽ വെച്ച നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുംബ സംഗമത്തിൽ പങ്കെടുക്കാനുള്ള വരുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് എംപയർ മേഖല ആർ.വി.പി. ഷോബി ഐസക്കിൽ നിന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ആദ്യ രജിസ്‌ട്രേഷൻ ഫോമും ചെക്കും ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിക്കുകയും ചെയ്തു. .

ജോസ് മലയിൽ ജോഫ്രിൻ ജോസ്, ഷോളി കുമ്പിളുവേലി, പി.ടി തോമസ്, സുരേഷ് നായർ, ബ്ലിസ് പോൾ, മോട്ടി ജോർജ്ജ്, ഷാജിമോൻ വടക്കൻ, ഷൈജു കളത്തിൽ, തോമസ് സാമുവേൽ, ടീന ആഷിഷ് , ജിനു കുര്യാക്കോസ്, വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ കേരള പിറവി ആഘോഷങ്ങളിലും, കലാപരിപാടികളും, അതിലുമുപരിയായി ഫോമയുടെ രാജ്യാന്തര കുടുംബ സംഗമത്തിന്റെ പ്രചാരണ പ്രവർത്തനോദ്ഘാടനങ്ങളുടെ ചടങ്ങിൽ പങ്കെടുത്തവരോടും ആശിഷ് ജോസഫ് നന്ദി രേഖപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *