ഫോമ സണ്‍ഷൈന്‍ റീജിയന്‍ സുവനീര്‍ കമ്മിറ്റി രൂപവത്കരിച്ചു

ഫ്‌ളോറിഡ: ഫോമ സണ്‍ ഷൈന്‍ റീജിയന്‍ 2021 – 22 ലേക്കുള്ള സുവനീര്‍ കമ്മിറ്റി രൂപീകരിച്ചു. സണ്‍ ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികളിലേക്ക് എത്തിക്കുന്നതിനും ഫ്‌ളോറിഡയിലെ മലയാളികളുടെ കലാ രചനകള്‍ പ്രസിധീകരിക്കുന്നതിനും മലയാളികളുടെ ബിസിനസ് സംരംഭങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സോവനീര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത് എന്ന് ഫോമാ സണ്‍ ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് വില്‍സണ്‍ ഉഴത്തില്‍ അറിയിച്ചു.

ഒരു മികച്ച സംഘടകനും, സാമൂഹ്യ പ്രവര്‍ത്തകനും, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ളോറിഡ (എംഎഎന്‍ഒഎഫ്എ) യുടെ മുന്‍ പ്രസിഡന്റും ആയ, ഐ. ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ. അജുമോന്‍ സക്കറിയയാണ് സോവനീര്‍ കമ്മിറ്റിയുടെ ചീഫ് എഡിറ്റര്‍.

എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍മാരായി താഴെ പറയുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടു : ഡോ. ജഗതി നായര്‍ – ഒരു സ്‌പെഷ്യലിസ്‌റ് അദ്ധ്യാപികയാണ് ജഗതി നായര്‍. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായ കുട്ടികള്‍ക്കുവേണ്ടി മിസ്സിസ് നായര്‍ പ്രവര്‍ത്തിക്കുന്നു.തന്റെ അറിവും അനുഭവങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്നും തല്പരയാണ് ഡോക്ടര്‍. കലാസാംസ്‌കാരിക രംഗത്തും ഇവര്‍ സജീവ സാന്നിധ്യമാണ്.

ലിജു ആന്റണി – ദീര്‍ഘകാലമായി സാമൂഹ്യ സേവന രംഗത്തുള്ള ലിജു ആന്റണി മലയാളി അസോസിയേഷന്‍ ഓഫ് സെന്റര്‍ ഫ്‌ലോറിഡ അറ്റ് റ്റാംപ യുടെ മുന്‍ പ്രസിഡന്റും ഐ.ടി ഉദ്യോഗസ്ഥനുമാണ്.

സെബാസ്റ്റ്യന്‍ വയലിങ്കല്‍ – സൗത്ത് ഫ്‌ളോറിഡയില്‍ ജനറല്‍ കോണ്‍ട്രാക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ വയലിങ്കല്‍, ഒരു മാധ്യമ പ്രവര്‍ത്തകനും നവകേരള സൗത്ത് ഫ്‌ളോറിഡയിലെ കമ്മിറ്റി മെമ്പറുമാണ്.

അജേഷ് ബാലാനന്ദന്‍ – മലയാളി അസ്സോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയുടെ ട്രഷറര്‍ ആയി സേവനമനുഷ്ഠിക്കുന്ന അജേഷ്, ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയാണ്.

സാജന്‍ ജോണ്‍ – ഗ്രാഫിക് ഡിസൈനറും മികച്ച വോളി ബോള്‍ പ്ലെയറുമായ സാജന്‍ ജോണ്‍, ജാക്‌സണ്‍ വില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് കമ്മിറ്റിയിലുണ്ട്.

സായ്‌റാം പദ്മനാഭന്‍ ഗീത – മികച്ച ഫോട്ടോഗ്രാഫറായ ശ്രീ. സായ്‌റാം, ഒര്‍ലാണ്ടോയില്‍ നിന്നുള്ള ഒരുമ അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധിയാണ്. ഐ.ടി പ്രൊഫഷണല്‍ ആയി ജോലിചെയ്യുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്.

ലിന്‍സ് ജേക്കബ് – എംഎഎന്‍ഒഎഫ്എ എന്ന അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ലിന്‍സ് ജേക്കബ്, മികച്ച ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമാണ്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

ഷൈജന്‍ മേക്കാട്ടുപറമ്പന്‍ – സണ്‍ ഷൈന്‍ റീജിയന്‍ കമ്മിറ്റിയിലെ മറ്റൊരംഗമാണ്, മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ ട്രഷറര്‍ ആയ ഷൈജന്‍ മേക്കാട്ടുപറമ്പില്‍.

സജീന എബ്രഹാം – ഈ കോവിഡ് മഹാമാരിക്കാലത്തും സ്വന്തം വേദനകള്‍ മറന്ന് നമുക്കായി പോരാടിയ മാലാഖമാരിലൊരാളായി, ആതുരസേവനരംഗത്ത് നഴ്‌സിംഗ് പ്രാക്റ്റീഷണര്‍ ആയി സേവനം ചെയ്യുന്ന സജീന എബ്രഹാം, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ളോറിഡയില്‍ നിന്നും സോവനീര്‍ കമ്മിറ്റിയിലുണ്ട്.

ആഷിഷ് ജയന്‍ – ഓര്‍മ ഒര്‍ലാണ്ടോയില്‍ നിന്നുള്ള ആഷിഷ് ജയന്‍, എസ്. ആര്‍ ഡാറ്റ എന്‍ജിനിയര്‍ ആണ്. ഒരു നല്ല ടെന്നീസ് പ്ലയെര്‍ കൂടിയാണ്.

Leave Comment